Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഗ്ലോബല്‍ ഇന്ത്യന്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഗ്ലോബല്‍ ഇന്ത്യന്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഹൂസ്റ്റണ്‍ : രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡിപ്ലോമാറ്റ് ഓഫ് ദി ഇയറായി റവ. ഫാദര്‍. അലക്‌സാണ്ടര്‍ ജെയിംസ് കുര്യനും വുമണ്‍ ഓഫ് ദി ഇയറായി തങ്കം അരവിന്ദും പെര്‍ഫോമര്‍ ഓഫ് ദി ഇയറായി തമ്പി ആന്റണിയും തിരഞ്ഞെടുക്കപ്പെട്ടു.

ആത്മസമര്‍പ്പണത്തിന്റെ അടയാളമായി മാറിയ റവ. ഫാദര്‍ അലക്‌സാണ്ടര്‍ ജെയിംസ് കുര്യന് ഡിപ്ലോമാറ്റിക് ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ ഈ മുതിര്‍ന്ന വൈദികന്‍ പ്രസിഡന്റ് ബൈഡന്റെ കീഴില്‍ അഡ്മിനിസ്‌ട്രേഷന്റെ സീനിയര്‍ എക്‌സിക്യൂട്ടീവായി സേവനമുഷ്ഠിച്ചു വരികയാണ്.

പേരിലെ തങ്കം പെരുമാറ്റത്തിലും പകര്‍ന്ന ഡോ. തങ്കം അരവിന്ദിന് വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കും. വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കാ റീജിയന്‍ പ്രസിഡന്റായ തങ്കം അരവിന്ദ് ആതുരസേവനരംഗത്തെ സജീവസാന്നിധ്യമാണ്. മൂന്നു പതിറ്റാണ്ടിലേറെയായി നഴ്സിംഗ് അധ്യാപിക എന്ന നിലയിലും ശ്രദ്ധേയയാണ്.

അക്ഷരങ്ങളും കലകളും കൊണ്ട് സമ്പന്നമായ ജീവിതം നയിക്കുന്ന തമ്പി ആന്റണിക്ക് പെര്‍ഫോമര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കും. എഴുത്തുകാരന്‍, നടന്‍, നിര്‍മാതാവ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന തമ്പി ആന്റണി അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സവിശേഷ വ്യക്തിത്വമാണ്.

ലോകമലയാളികളുടെ വാര്‍ത്താ ശബ്ദമായി മാറിയ ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് അവാര്‍ഡ് നൈറ്റും കള്‍ച്ചറല്‍ ഫെസ്റ്റും മെയ് ഏഴിന് നടക്കും. വൈകിട്ട് അഞ്ചിന് ഹൂസ്റ്റണ്‍ ക്നാനായ കമ്മ്യൂണിറ്റി സെന്റര്‍ 2210 സ്റ്റാഫോര്‍ഡ്ഷൈര്‍ റോഡ്, മിസൂറി സിറ്റിയിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ‘നാട്ടു നാട്ടു’ എന്നു പേരിട്ടിരിക്കുന്ന മഹാസംഗമത്തില്‍ വിവിധ രംഗങ്ങളില്‍ മികവു തെളിയിച്ച മലയാളി പ്രതിഭകള്‍ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരം സമ്മാനിക്കും.

രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളും ഈ സംഗമത്തില്‍ പങ്കെടുക്കും. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുടെ ഏറ്റവും വലിയ സംഗമമായി ഗ്ലോബല്‍ ഇന്ത്യന്‍ അവാര്‍ഡ്‌നൈറ്റ് മാറ്റാനുള്ള അണിയറ പ്രവര്‍ത്തനങ്ങളാണ് ഒരുങ്ങുന്നത്.

18 വ്യത്യസ്ത ഭാഷകളില്‍ പാടുന്ന സോളോ പെര്‍ഫോമര്‍ ചാള്‍സ് ആന്റണിയാണ് മുഖ്യ ആകര്‍ഷണം. ഇംഗ്ലീഷ്, സ്പാനിഷ് , ഇറ്റാലിയന്‍, ഫ്രഞ്ച്, റഷ്യന്‍ തുടങ്ങിയ ഭാഷാ ഗാനങ്ങളാണ് ചാള്‍സിന്റെ സോളോ പെര്‍ഫോമന്‍സില്‍ നിറയുന്നത്.

വ്യത്യസ്തമായ നൃത്ത ഇനങ്ങളുമായി സുന്ദരിമാര്‍ വേദി കീഴടക്കും. ഫ്യൂഷന്‍ സംഗീതത്തോടൊപ്പം പ്രിയപ്പെട്ട ഗാനങ്ങളുമായി ഗായകരും വേദിയിലെത്തും. പിന്നണി ഗായിക കാര്‍ത്തിക ഷാജി സംഗീത വിരുന്നൊരുക്കും. പുത്തന്‍ സൗന്ദര്യ സ്വപ്നങ്ങളുടെ മായിക ലോകം പകര്‍ന്ന് ഫാഷന്‍ ഷോ, നാട്ടുമേളത്തിന്റെ പെരുമയുമായി ചെണ്ടമേളം തുടങ്ങിയ പരിപാടികളാണ് ആസ്വാദകരെ കാത്തിരിക്കുന്നത്. നാടന്‍ രുചികളുമായി ലൈവ് തട്ടുകട ഒരുങ്ങും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments