Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅരിക്കൊമ്പന്‍ മിഷന്‍ പ്രതിസന്ധിയില്‍, ആന എവിടെയെന്ന് അവ്യക്തം, ഉറങ്ങുകയാണെന്ന സംശയത്തില്‍ വനംവകുപ്പ്

അരിക്കൊമ്പന്‍ മിഷന്‍ പ്രതിസന്ധിയില്‍, ആന എവിടെയെന്ന് അവ്യക്തം, ഉറങ്ങുകയാണെന്ന സംശയത്തില്‍ വനംവകുപ്പ്

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം പ്രതിസന്ധി. അരിക്കൊമ്പൻ ഇപ്പോള്‍ എവിടെയെന്ന് വ്യക്തമല്ല. ചിന്നക്കനാലിന്‍റെ വിവിധ മേഖലയില്‍ തെരച്ചില്‍ നടത്തുകയാണ് ദൗത്യസംഘമിപ്പോള്‍. നേരത്തെ ആനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന അരിക്കൊമ്പന്‍ കൂട്ടത്തിൽ നിന്നും മാറി കാട്ടില്‍ ഉറങ്ങുന്നുവെന്നും വനംവകുപ്പ് സംശയിക്കുന്നുണ്ട്. മുൻപ് പല ദിവസങ്ങളിലും ഈ സമയത്ത് അരിക്കൊമ്പന്‍ കാട്ടിൽ മാറിയിട്ടുണ്ട്. അങ്ങനെ വന്നാൽ പതിനൊന്ന് മണിക്ക് ശേഷമേ പുറത്തിറങ്ങൂ. വന മേഖലയിൽ പല ഭാഗത്തായി വനപാലകർ തെരച്ചിൽ നടത്തുകയാണ്.

സമയം കുറയുന്തോറും അരിക്കൊമ്പൻ ദൗത്യം വെല്ലുവിളി കൂടുകയാണ്. വെയിൽ ശക്തമായാൽ ആനയെ വെടിവയ്ക്കാൻ തടസ്സമേറെയാണ്. വെയിൽ കൂടിയാൽ ആനയെ തണുപ്പിക്കാൻ സൗകര്യം വേണ്ടിവരും. റേഡിയോ കോളർ ഘടിപ്പിക്കാൻ കുടുതൽ സമയം വേണം. ആനയെ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതും ശ്രമകരമാണ്. അതിനിടെ, 301 കോളനിക്ക് സമീപം ആനക്കൂട്ടം നിൽക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. കൂട്ടത്തിൽ അരിക്കൊമ്പനുണ്ടോ എന്ന് വ്യക്തമല്ല. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments