Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേരളവും ബിജെപി ഭരിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

കേരളവും ബിജെപി ഭരിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

തിരുവനന്തപുരം : സമീപഭാവിയിൽ കേരളവും ബിജെപി ഭരിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ബിജെപിയെ സംബന്ധിച്ച് ദക്ഷിണേന്ത്യയിൽ മാറ്റത്തിനുള്ള സമയമാണിതെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപി ജില്ലാ കാര്യാലയമായ മാരാർജി ഭവൻ സന്ദർശിക്കുകയായിരുന്നു പ്രമോദ് സാവന്ത്. കേരളത്തിലെ ബിജെപി പ്രവർത്തകർ പൊതുപ്രവർത്തനത്തിനിടെ ഒരുപാട് ത്യാഗം സഹിക്കുന്നുണ്ടെന്നറിയാം, നിങ്ങളുടെ പ്രവർത്തനം ഇനിയും ഫലപ്രദമായി തുടരണം. ഒരു എംഎൽഎ പോലും ഇല്ലെങ്കിലും ബിജെപി പ്രവർത്തകർ കേരളത്തിനായി നിരന്തരം പ്രവർത്തിക്കുകയാണ്. സമീപഭാവിയിൽ ബിജെപി കേരളം ഭരിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി.

അതേസമയം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേതിന് സമാനമായ നേട്ടം ബിജെപി കേരളത്തിൽ ആവർത്തിക്കുമെന്നും ഭാവിയിൽ ഭരണം പിടിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി യുവം പരിപാടിയിൽ പറഞ്ഞിരുന്നു. സിപിഐഎം, കോൺഗ്രസ് എന്നിവർ ചേർന്ന് യുവാക്കളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കിയെന്നും അധികാരത്തിലിരിക്കുന്നവർ യുവാക്കളുടെ ഭാവി വച്ച് കളിക്കുന്നുവെന്നും ഇത്തരക്കാർക്ക് തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗോവയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേതിനും സമാനമായി കേരളത്തിലും ബിജെപി അധികാരം പിടിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments