ഹൂസ്റ്റണ്‍: രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സര്‍വീസ് 2023 പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫിലിപ്പ് ചാമത്തില്‍ (കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ലീഡര്‍ ഓഫ് ദി ഇയര്‍), ജോസ് കോലത്ത് (ഗുഡ് സമാരിറ്റന്‍ ഓഫ് ദി ഇയര്‍), പി. മോഹന്‍രാജ് (കമ്മ്യൂണിറ്റി സർവീസ് എക്സലൻസ് അവാർഡ്), ജോര്‍ജ് ജോസഫ് (അച്ചീവര്‍ ഓഫ് ദി ഇയര്‍), ലീലാമ്മ വടക്കേടം (കെയര്‍ എക്‌സലന്‍സ് അവാര്‍ഡ്), ജോര്‍ജ് പണിക്കര്‍ (ഹ്യുമാനിറ്റേറിയന്‍ ഓഫ് ദി ഇയര്‍), സജി തോമസ് കൊട്ടാരക്കര (സോഷ്യല്‍വര്‍ക്കര്‍ ഓഫ് ദി ഇയര്‍) എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും.
നന്മകൊണ്ട് ലോകം കീഴടക്കാമെന്ന് പഠിപ്പിച്ച സാമൂഹിക പ്രവര്‍ത്തകന്‍ ഫിലിപ്പ് ചാമത്തലിന്റെ സേവനങ്ങളെ പരിഗണിച്ചാണ് ഗ്ലോബല്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ലീഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കുന്നത്. പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ കൈത്താങ്ങും അശരണര്‍ക്ക് അഭയവുമായി മാറിയ ജോസ് കോലത്തിന് ഗ്ലോബല്‍ ഇന്ത്യന്‍ ഗുഡ് സമാരിറ്റന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കും. സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവും സാധാരണക്കാര്‍ക്കൊപ്പം നിലകൊള്ളുന്ന പൊതുപ്രവര്‍ത്തകനുമായ പി. മോഹന്‍രാജിന് ഗ്ലോബല്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സർവീസ് എക്സലൻസ് പുരസ്‌കാരം സമ്മാനിക്കും.
സാമ്പത്തിക രംഗത്തെ വിദഗ്ധനായ ജോര്‍ജ് ജോസഫിന് ഗ്ലോബല്‍ ഇന്ത്യന്‍ അച്ചീവര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കും. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി നഴ്‌സിംഗ് രംഗത്തെ പെണ്‍കരുത്തായ ലീലാമ്മ വടക്കേടത്തിന് ഗ്ലോബല്‍ ഇന്ത്യന്‍ കെയര്‍ എക്‌സലന്‍സ് പുരസ്‌കാരം സമ്മാനിക്കും.
അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സവിശേഷ സാന്നിധ്യവും പൊതുപ്രവര്‍ത്തകനുമായ ജോര്‍ജ് പണിക്കര്‍ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ ഹ്യുമാനിറ്റേറിയന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കും. പരിമിതികളെ ചിറകുകളാക്കിയ സാമൂഹിക പ്രവര്‍ത്തകന്‍ സജി തോമസ് കൊട്ടാരക്കരയ്ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കും.