ആഭ്യന്തര യുദ്ധം ശക്തമാകുന്ന സുഡാനിൽ നിന്ന് യുഎസ് പൗരന്മാരെ ഒഴിപ്പിക്കാൻ സൗദി അറേബ്യ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് യുഎസ് സെൻട്രൽ കമാൻഡിന്റെ കമാൻഡർ ജനറൽ മൈക്കൽ എറിക് കുറില്ല. തിങ്കളാഴ്ചയാണ് അമേരിക്കൻ പൗരന്മാരെ സൗദി അറേബ്യ പ്രശ്‌നബാധിത പ്രദേഹസ്നങ്ങളിൽ നിന്നും ഒഴിപ്പിച്ചത്.
അമേരിക്കയിലെ പൗരന്മാർക്ക് സൗദിയിലേക്കുള്ള പ്രവേശനവും താവളവും യാത്രാസൗകര്യം ഒരുക്കിയതിന് റോയൽ സൗദി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഫയാദ് ബിൻ ഹമദ് അൽ റുവൈലിയുമായി മൊബൈൽ സംഭാഷത്തിന് ഇടയിലാണ് കമാൻഡർ ജനറൽ കുറില്ല നന്ദി രേഖപ്പെടുത്തിയത്.
സൗദി അറേബ്യയുടെ പിന്തുണ ലഭിച്ചതിനാൽ സൗദിയിൽ നിന്നും അമേരിക്കാൻ പൗരന്മാരെ ജിദ്ദയിലെ സൗരക്ഷിത താവളത്തിലെത്തിക്കാൻ സാധിച്ചതായി കുറില്ല വ്യക്തമാക്കി. ഏഴ് പതിറ്റാണ്ടിലേറെ പഴക്കമുള്ള യുഎസ് – സൗദി ബന്ധം കാരണമാണ് ഇരു രാജ്യങ്ങളും വളരെവേഗത്തിൽരക്ഷാപ്രവർത്തനം ഏകോപിപ്പിച്ചതെന്ന് അവർ കൂട്ടിച്ചേർത്തു. ഭാവിയിലേക്കും ഈ ബന്ധം പരസ്പരം തുടരുമെന്ന് അവർ കൂട്ടിച്ചേർത്തു.