Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമണിപ്പൂർ സംഘർഷം: അക്രമ സംഭവങ്ങൾ ദൗർഭാഗ്യകരം, മരണം ഉണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി

മണിപ്പൂർ സംഘർഷം: അക്രമ സംഭവങ്ങൾ ദൗർഭാഗ്യകരം, മരണം ഉണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി

ഇംഫാൽ: മണിപ്പൂർ സംഘർഷത്തിൽ മരണം ഉണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി ബീരേൻ സിങ്. അക്രമത്തിൽ മരണവും നാശനഷ്ടവും ഉണ്ടായിട്ടുയെന്ന് ബീരേൻ സിങ് പറഞ്ഞു. രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ തെറ്റിദ്ധാരണയാണ് സംഘർഷങ്ങൾക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന പാലനത്തിനുള്ള എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സമുദായങ്ങൾ തമ്മിലുള്ള സംഘർഷം അനുവദിക്കാനാകില്ല. എല്ലാവരും സമാധാനം പാലിക്കണം. അക്രമ സംഭവങ്ങൾ ദൗർഭാഗ്യകരമാണ്. സമാധാനം പാലിക്കാൻ കേന്ദ്രസേനയേയും നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. ദ്രുതകർമ്മ സേനയെ പ്രത്യേക വ്യോമസേന വിമാനത്തിൽ  മണിപ്പൂരിലേക്ക് എത്തിക്കും. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി ബീരേൻ സിങ്ങുമായി സംസാരിച്ചു. അതേസമയം, മണിപ്പൂരിലെ സംഘർഷത്തിൽ ബിജെപിയെ കുറ്റപ്പെടുത്തി കോൺഗ്രസ് രം​ഗത്തെത്തി. ബിജെപിയുടെ വിഭജന രാഷ്ട്രീയവും അധികാര കൊതിയുമാണ് അക്രമത്തിന് വഴി വച്ചതെന്നാണ് കോൺ​ഗ്രസിന്റെ കുറ്റപ്പെടുത്തൽ. സമുദായങ്ങൾ തമ്മിൽ ഭിന്നത ഉണ്ടാക്കിയ ബിജെപി മനോഹരമായ സംസ്ഥാനത്തെ സമാധാനം തകർത്തുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments