Friday, December 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രവാസി ക്ഷേമം: നോർക്കയ്ക്ക് ദേശീയ അവാർഡ്

പ്രവാസി ക്ഷേമം: നോർക്കയ്ക്ക് ദേശീയ അവാർഡ്

പ്രവാസികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന വിവിധ പദ്ധതികൾക്ക് നോർക്ക റൂട്ട്സിന് ദേശീയ പുരസ്കാരം. രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾക്ക് നൽകുന്ന ദേശീയ പുരസ്കാരമായ സ്കോച്ച് അവാർഡിനാണ്, സർക്കാർ സ്ഥാപനമായ നോർക്ക റൂട്സ് അർഹമായത്. സാമൂഹ്യനീതി, സുരക്ഷ എന്നീ വിഭാഗങ്ങളിലെ സിൽവർ വിഭാഗത്തിലാണ് അവാർഡ്.

മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും സാമ്പത്തിക പുനരുജ്ജീവനത്തിനും സഹായകമായ പദ്ധതികൾ നടപ്പാക്കിയതിനാണ് 2023ലെ അവാർഡ് ലഭിച്ചത്. മെയ് അവസാനവാരം ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ നോർക്ക അധികൃതർ പുരസ്‌കാരം ഏറ്റുവാങ്ങും.

പ്രവാസികൾക്കായുള്ള പദ്ധതികൾ പ്രയോജനകരമാകും വിധം നടപ്പിലാക്കുകയും അത് യാഥാർത്ഥ്യമാക്കുകയും ചെയ്തത് കൂട്ടായ പ്രവർത്തനത്തിന്റെ നേട്ടമാണെന്ന് നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments