ഹൂസ്റ്റണ്‍: ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് എന്‍വയോണ്‍മെന്റല്‍ എക്‌സലന്‍സ് പുരസ്‌കാരം വേള്‍ഡ് മലയാളി കൗണ്‍സിലിന് സമ്മാനിച്ചു. ചെയര്‍മാന്‍ ജോണി കുരുവിള, പ്രസിഡന്റ് ടി. പി. വിജയന്‍, ഗ്ലോബല്‍ വിപി എസ്.കെ. ചെറിയാന്‍ എന്നിവര്‍ മേയര്‍ കെവിൻ കോളിൽ നിന്ന് ഏറ്റുവാങ്ങി. ഫാ. ജീവന്‍ ജോണ്‍, ഫാ സാം കെ. ഈശോ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകളും മെഡലും ഏറ്റുവാങ്ങി.
പരിസ്ഥിതി ഫോറം ചെയര്‍മാന്‍ ശിവന്‍ മഠത്തിലിന് പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്ന് ജോണി കുരുവിളയും പരിസ്ഥിതിയ്ക്കുവേണ്ടി നിലകൊള്ളുന്ന സംഘടനയാണ് വേള്‍ഡ് മലയാളി കൗണ്‍സിലെന്ന് ടി. പി. വിജയനും പറഞ്ഞു.
പുരസ്‌കാരദിന ചടങ്ങിന് ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ചര്‍ച്ച് പ്രസിഡന്റ് റവ. ഫാ. ഏബ്രഹാം സക്കറിയ, മുന്‍ അംബാസിഡര്‍ ടി. പി. ശ്രീനിവാസാന്‍, ടോമിന്‍ തച്ചങ്കരി ഐപിഎസ്, തോമസ് ചെറുകര, ഗ്ലോബല്‍ ഇന്ത്യന്‍ ലീഗല്‍ അഡ്വൈസർ ഏബ്രഹാം മാത്യു, ജനപ്രതിനിധികളായ കെ. പി. ജോര്‍ജ്, റോബിന്‍ ഇലക്കാട്ട്, സുരേന്ദ്രന്‍ പാട്ടേല്‍, ജൂലി മാത്യു തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരിതെളിയിച്ചത്. ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജെയിംസ് കൂടല്‍, എഡിറ്റര്‍ ഇന്‍ ചീഫ് ഹരി നമ്പൂതിരി, ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ തോമസ് സറ്റീഫന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരി തെളിയിച്ചത്.