ഹൂസ്റ്റണ്‍: ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് എക്സലന്‍സ് പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ഡോ. തങ്കം അരവിന്ദ് (വുമണ്‍ ഓഫ് ദി ഇയര്‍), ലീലാമ്മ വടക്കേടം (കെയര്‍ എക്സലെന്‍സ്), തമ്പി ആന്റണി (പെര്‍ഫോമര്‍ ഓഫ് ദി ഇയര്‍), ഡോ. ടാന്യ ഉണ്ണി (ഇന്നവേറ്റീവ് എന്‍ട്രപ്രെണര്‍) എന്നിവര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
ഫോര്‍ട് ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്റ്റ് ക്ലര്‍ക്ക് വിവേര്‍ലി വാക്കര്‍, മേയര്‍ കെവിന് കോള്‍, റോബിന് ഇലക്കാട്ട്, ജഡ്ജ് ജൂലി മാത്യു എന്നിവര്‍ പുരസ്കാരം വിതരണം ചെയ്തു.
പുരസ്കാരദിന ചടങ്ങിന് ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ചര്‍ച്ച് പ്രസിഡന്റ് റവ. ഫാ. ഏബ്രഹാം സക്കറിയ, മുന്‍ അംബാസിഡര്‍ ടി. പി. ശ്രീനിവാസാന്‍, ടോമിന് തച്ചങ്കരി ഐപിഎസ്, തോമസ് ചെറുകര, ഗ്ലോബല്‍ ഇന്ത്യന്‍ ലീഗല്‍ അഡ്വൈസർ ഏബ്രഹാം മാത്യു, ജനപ്രതിനിധികളായ കെ. പി. ജോര്‍ജ്, റോബിന് ഇലക്കാട്ട്, സുരേന്ദ്രന് പാട്ടേല്‍, ജൂലി മാത്യു തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരിതെളിയിച്ചത്. ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ഗ്രൂപ്പ് ചെയര്മാന് ജെയിംസ് കൂടല്‍, എഡിറ്റര്‍ ഇന്‍ ചീഫ് ഹരി നമ്പൂതിരി, ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ തോമസ് സറ്റീഫന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരി തെളിയിച്ചത്.