Tuesday, October 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅമേരിക്കന്‍ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആദരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ്

അമേരിക്കന്‍ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആദരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ്

ഹൂസ്റ്റണ്‍: അമേരിക്കന്‍ മണ്ണിന്റെ നേരും ചൂടുമുള്ള വാര്‍ത്തകള്‍ മലയാളക്കരയിലേക്ക് പകര്‍ന്ന മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസിന്റെ ആദരവ്. സുനില്‍ ട്രൈസ്്റ്റാര്‍, അനില്‍ ആറന്മുള, തോമസ് ഏബ്രഹാം, സണ്ണി മാളിയേക്കല്‍, സാമുവല്‍ ജോയ് തുമ്പമണ്‍, ജേക്കബ് കുടശനാട്, സൈമണ്‍ വാളാച്ചേരില്‍, രാജേഷ് വര്‍ഗീസ്, ജോര്‍ജ് തോമസ് തെക്കേമല, ജോര്‍ജ് പോള്‍, ഫിന്നി രാജു, മോട്ടി മാത്യു, റെനി കവലയില്‍, ഷിബി റോയ്, ലിഡ തോമസ്, റെയ്‌ന സുനില്‍ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി.

പുരസ്‌കാരദാന ചടങ്ങിന് ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ചര്‍ച്ച് പ്രസിഡന്റ് റവ. ഫാ. ഏബ്രഹാം സക്കറിയ, മുന്‍ അംബാസിഡര്‍ ടി. പി. ശ്രീനിവാസാന്‍, ടോമിന്‍ തച്ചങ്കരി ഐപിഎസ്, തോമസ് ചെറുകര, ഗ്ലോബല്‍ ഇന്ത്യന്‍ ലീഡഗല്‍ അഡൈ്വസര്‍ ഏബ്രഹാം മാത്യു, ജനപ്രതിനിധികളായ കെ. പി. ജോര്‍ജ്, റോബിന്‍ ഇലക്കാട്ട്, സുരേന്ദ്രന്‍ പാട്ടേല്‍, ജൂലി മാത്യു തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരിതെളിയിച്ചത്. ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജെയിംസ് കൂടല്‍, എഡിറ്റര്‍ ഇന്‍ ചീഫ് ഹരി നമ്പൂതിരി, ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ തോമസ് സറ്റീഫന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരി തെളിയിച്ചത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments