Monday, October 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമഞ്ഞളിനെച്ചൊല്ലി തർക്കം മുറുകുന്നു; മോദിക്കെതിരെ തെലങ്കാന മന്ത്രി, തെളിവിന് ബോണ്ട് പേപ്പറും

മഞ്ഞളിനെച്ചൊല്ലി തർക്കം മുറുകുന്നു; മോദിക്കെതിരെ തെലങ്കാന മന്ത്രി, തെളിവിന് ബോണ്ട് പേപ്പറും

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ, കോൺ​ഗ്രസിനെതിരായ മഞ്ഞൾ പരാമർശത്തിൽ പ്രതികരണവുമായി തെലങ്കാന മന്ത്രി കെ തരകരാമ റാവു രം​ഗത്ത്. മഞ്ഞളിന് പ്രതിരോധ ശക്തിയുണ്ടെന്ന് കൊവിഡ് സമയത്ത് താൻ പറഞ്ഞതിനെ കോൺ​ഗ്രസ് ആക്ഷേപിച്ചെന്നും ഇതിലൂടെ മഞ്ഞൾ കർഷകരെ അപമാനിക്കുകയാണ് അവർ ചെയ്തതെന്നുമാണ് മോദി പറഞ്ഞത്. കർണാടക‌യിൽ തെര‍ഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു മോദിയുടെ പ്രസ്താവന.  എന്നാൽ, കർഷകരെ അപമാനിക്കുന്നത് കേന്ദ്രസർക്കാരാണെന്ന് ആരോപിച്ച് രം​ഗത്തെത്തി‌യിരിക്കുകയാണ് തെലുങ്കാന മന്ത്രി

നൽകിയ വാ​ഗ്ദാനങ്ങൾ പാലിക്കാത്തതാണ് ഏറ്റവും വലിയ അപമാനിക്കൽ എന്നാണ് തരകരാമ റാവു പറയുന്നത്. “മഞ്ഞൾ കർഷകരുടെ ക്ഷേമത്തിനായി ബോർഡ് രൂപീകരിക്കാമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വാ​ഗ്ദാനം ചെയ്തിരുന്നു. ഇക്കാര്യം ബോണ്ട് പേപ്പറിലെഴുതി ഉറപ്പ് നൽകി‌യതുമാണ്. എന്നാൽ, പിന്നീട് ഇക്കാര്യം മറന്നു. നിരവധി പ്രതിഷേധങ്ങൾ കർഷകർ നടത്തിയപ്പോൾ അവയൊന്നും കണ്ടില്ലെന്ന് നടിച്ചു. നിസാമാബാദിൽ നിന്നുള്ള ബിജെപി എംപി കർഷകർക്ക് നൽകിയ ഈ ബോണ്ട് പേപ്പർ താങ്കൾക്ക് ഓർമ്മയുണ്ടോ” എന്നാണ് ട്വിറ്ററിലൂടെ തരകരാമ റാവുവിന്റെ ചോദ്യം. ബോണ്ട് പേപ്പറിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

മോദിയുടെ മഞ്ഞൾ പരാമർശം ട്വിറ്ററിൽ വലിയ വാദപ്രതിവാദങ്ങൾക്ക് വഴിവച്ചിരുന്നു. നിരവധി ഡോക്ടർമാരാണ് അദ്ദേഹത്തിന്റെ വാദത്തിനെതിരെ രം​ഗത്തുവന്നത്. മഞ്ഞളിന് കൊവിഡിനെ പ്രതിരോധിക്കാൻ കഴി‌യില്ലെന്നും വാക്സിനെടുക്കുക മാത്രമാണ് ശരിയായ പ്രതിരോധ മാർ​ഗമെന്നുമായിരുന്നു പ്രധാന പ്രതികരണം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments