Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsആഘോഷപൊലിമയുടെ നാട്ടു നാട്ടു: ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ആഘോഷപൊലിമയുടെ നാട്ടു നാട്ടു: ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഹൂസ്റ്റണ്‍: ആഘോഷത്തിന്റെ തൃശൂര്‍പൂരവും ആര്‍പ്പുവിളിയുടെ വള്ളംകളിയും കലകളുടെ ഓണക്കാലവും ചേര്‍ന്നാല്‍ അത് ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരരാവായി. അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഒത്തുച്ചേരലിന്റെ വേദിയെന്ന് കാലം ഇനി ഓര്‍ത്തെടുക്കുന്നതും ഈ രാവിനെതന്നെ. കാഴ്ചയുടെ, ഒത്തുചേരലിന്റെ, കലകളുടെ, സ്നേഹത്തിന്റെ, രുചികളുടെയൊക്കെ സംഗമഭൂമിയായി നാട്ടുനാട്ടു മാറി. പങ്കാളിത്വംകൊണ്ട് മറ്റുള്ളവരെ അതിശയിപ്പിക്കുകയായിരുന്നു രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാര ചടങ്ങ്.

വിദേശത്തു നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ളവര്‍ ആഘോഷരാവില്‍ പങ്കാളികളായി എന്നതും ശ്രദ്ധേയമാണ്. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ക്കൊപ്പം സ്വദേശികളും പങ്കാളികളായി. അമേരിക്കയില്‍ മുന്‍ നിരയിലുള്ള വിഴിധ സംഘടനകള്‍ ഒരേ കുടക്കീഴില്‍ ഒത്തുച്ചേര്‍ന്ന അപൂര്‍വസംഗമമെന്ന പേരും ഈ പുരസ്‌കാര രാവിനു തന്നെ. എല്ലാ വിഭാഗം ആളുകളെയും ഒത്തുച്ചേര്‍ത്തുള്ള പുരസ്‌കാര വിതരണമായതുകൊണ്ടുതന്നെ വിവിധ മേഖലകളിലുള്ളവരുടെ സംഗമഭൂമിയായും ഇത് മാറി.

പുരസ്‌കാരദാന ചടങ്ങിന് മുന്‍ അംബാസിഡര്‍ ടി. പി. ശ്രീനിവാസാന്‍, ടോമിന്‍ തച്ചങ്കരി ഐപിഎസ്,  ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ചര്‍ച്ച് പ്രസിഡന്റ് റവ. ഫാ. ഏബ്രഹാം സക്കറിയ, തോമസ് ചെറുകര, ഗ്ലോബല്‍ ഇന്ത്യന്‍ ലീഗല്‍ അഡൈ്വസര്‍ ഏബ്രഹാം മാത്യു, ജനപ്രതിനിധികളായ കെ. പി. ജോര്‍ജ്, റോബിന്‍ ഇലക്കാട്ട്, സുരേന്ദ്രന്‍ പാട്ടേല്‍, ജൂലി മാത്യു തുടങ്ങിയവര്‍ ചേര്‍ന്നു തിരിതെളിയിച്ചു. ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജെയിംസ് കൂടല്‍, എഡിറ്റര്‍ ഇന്‍ ചീഫ് ഹരി നമ്പൂതിരി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ തോമസ് സറ്റീഫന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ശശിധരന്‍നായര്‍ക്കും ജോര്‍ജ് ജോസഫിനും സമ്മാനിച്ചു. മിസൂറി സിറ്റി ജഡ്ജ് കെ. പി. ജോര്‍ജ് പുരസ്‌കാരം വിതരണം ചെയ്തു. ഏബ്രഹാം വര്‍ക്കി, ഫാ. റോയി വര്‍ഗീസ്, ജേക്കബ് കുടശനാട് എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകളും മെഡലും വിതരണം ചെയ്തു. ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ഇത് ഹൃദയത്തോടു ചേര്‍ക്കുന്നെന്നും ശശിധരന്‍നായര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരെ അംഗീകരിക്കുന്ന ഇത്തരം വേദികള്‍ മഹത്വരമുള്ളതാണെന്നും ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ഇ മലയാളിയെ അംഗീകരിച്ചത് വലിയ കാര്യമാണെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു.

ഗ്ലോബല്‍ ഇന്ത്യന്‍ ഇന്ത്യന്‍ ന്യൂസ് എക്സലന്‍സ് ഇന്‍ ചാരിറ്റി പുരസ്‌കാരം ഫോമയ്ക്ക് സമ്മാനിച്ചു. ഫോമായ്ക്കുവേണ്ടി റീജണല്‍ വൈസ് പ്രസിഡന്റ് മാത്യു മുണ്ടക്കയം, ഷിജു കുളങ്ങര എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ജഡ്ജ് ജൂലി മാത്യുവില്‍ നിന്ന് ഏറ്റുവാങ്ങി. റവ. ഫാ. സാം ഈശോ, ഫാ. ജീവന്‍ ജോണ്‍ എന്നിവര്‍ മെഡലും സര്‍ട്ടിഫക്കറ്റും വിതരണം ചെയ്തു. ഫോമ നടത്തിവരുന്ന പകരംവയ്ക്കാനില്ലാത്ത  ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് മാത്യു മുണ്ടക്കയം പറഞ്ഞു.

ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് എന്‍വയോണ്‍മെന്റല്‍ എക്സലന്‍സ് പുരസ്‌കാരം വേള്‍ഡ് മലയാളി കൗണ്‍സിലിന് സമ്മാനിച്ചു. ചെയര്‍മാന്‍ ജോണി കുരുവിള, പ്രസിഡന്റ് ടി. പി. വിജയന്‍, ഗ്ലോബല്‍ വിപി എസ്. കെ. ചെറിയാന്‍ എന്നിവര്‍ മേയര്‍ കെവിന്‍ കോയില്‍ നിന്ന് ഏറ്റുവാങ്ങി.  ഫാ. ജീവന്‍ ജോണ്‍, ഫാ സാം കെ. ഈശോ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകളും മെഡലും ഏറ്റുവാങ്ങി. പരിസ്ഥിതി ഫോറം ചെയര്‍മാന്‍ ശിവന്‍ മഠത്തിലിന് പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്ന് ജോണി കുരുവിളയും പരിസ്ഥിതിയ്ക്കുവേണ്ടി നിലകൊള്ളുന്ന സംഘടനയാണ് വേള്‍ഡ് മലയാളി കൗണ്‍സിലെന്ന് ടി. പി. വിജയനും പറഞ്ഞു.

ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് നഴ്സസ് അസോസിയേഷന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ് സമ്മാനിച്ചു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ട്രഷറര്‍ ഗിരിജ ബാബു, മറ്റ് ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് മേയര്‍ കെവിന്‍ കോളില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ബേബി മണക്കുന്നേല്‍, സിദ്ധിഖ് ഹസ്സന്‍ എന്നിവര്‍ ചേര്‍ന്ന് മെഡലും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ഇന്‍ഡോ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഫൊക്കാനയ്ക്ക് സമ്മാനിച്ചു. പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി കലാ ഷാഹി, ട്രഷറര്‍ ബിജു കൊട്ടാരക്കര തുടങ്ങിയ ഭാരവാഹികള്‍ ചേര്‍ന്ന് ജഡ്ജ് സുരേന്ദ്രന്‍ കെ. പാട്ടേലില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ചു. കൗണ്‍സിലര്‍ കെന്‍ മാത്യു, മേയര്‍ കെവിന്‍ കോ എന്നിവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു. എല്ലാവിഭാഗം ജനങ്ങളേയും ചേര്‍ത്തു പിടിച്ച് നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞതാണ് ഫൊക്കാനയുടെ വിജയമെന്ന് പ്രസിഡന്റ് ബാബു സ്റ്റീഫന്‍ പറഞ്ഞു.  

ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ഇന്‍ഡോ അമേരിക്കന്‍ ബിസിനസ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ടോമാര്‍ കണ്‍സ്ട്രക്ഷനുവേണ്ടി സിഇഒ തോമസ് മൊട്ടയ്ക്കലിനു സമ്മാനിച്ചു. മിസൂറിസിറ്റി മേയര്‍ റോബിന്‍ എലക്കാട്ട് തോമസ് മൊട്ടയ്ക്കലിനു സമ്മാനിച്ചു. ഫാദര്‍ കുരുവിള മെഡലും സര്‍ട്ടിഫക്കറ്റും സമ്മാനിച്ചു. ഗ്ലോബല്‍ ഇന്ത്യന്‍ കൂട്ടായ്മ വലിയ മാതൃകകളാണ് തുറക്കുന്നത് തോമസ് മൊട്ടയ്ക്കല്‍ പറഞ്ഞു.

ഗ്ലോബല്‍ ഇന്ത്യന്‍ ബിസിനസ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.  ഡോ. ഷിബു സാമുവല്‍ (ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍), രണ്‍ദീപ് നമ്പ്യാര്‍ (ഇന്റര്‍നാഷണല്‍ സ്ട്രാറ്റജി ലീഡര്‍ ഓഫ് ദി ഇയര്‍), അനു ടി. ചെറിയാന്‍ (ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ഓഫ് ദി ഇയര്‍), ഡോ. മനോദ് മോഹന്‍ (ബിസിനസ് ടെക്‌നോളജിസ്റ്റ് ഓഫ് ദി ഇയര്‍), അജി മാത്യു (എഡ്യൂപ്രണര്‍ ഓഫ് ദി ഇയര്‍), സക്കറിയ ജോയ് (എന്‍വയോണ്‍മെന്റലിസ്റ്റ് ഓഫ് ദി ഇയര്‍), സന്തോഷ് കുമാര്‍ കെ. ആര്‍ (അക്കാദമിക് അഡൈ്വസര്‍ ഓഫ് ദി ഇയര്‍), ഷമീം റഫീഖ് (ബിസിനസ് കോച്ച് ആന്‍ഡ് കോര്‍പ്പറേറ്റ് ട്രെയിനര്‍ ഓഫ് ദി ഇയര്‍), ഷാജി നായര്‍ (ടെക്‌നോപ്രണര്‍ ഓഫ് ദി ഇയര്‍) എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.  ഫോര്‍ട് ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്റ്റ് ക്ലര്‍ക്ക് വിവേര്‍ലി വാക്കര്‍, മേയര്‍ കെവിന്‍ കോള്‍, റോബിന്‍ ഇലക്കാട്ട്, ജഡ്ജ് ജൂലി മാത്യു എന്നിവര്‍ പുരസ്‌കാരം  വിതരണം ചെയ്തു.

ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് എക്സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഡോ. തങ്കം അരവിന്ദ് (വുമണ്‍ ഓഫ് ദി ഇയര്‍), ലീലാമ്മ വടക്കേടം (കെയര്‍ എക്സലെന്‍സ്), തമ്പി ആന്റണി (പെര്‍ഫോമര്‍ ഓഫ് ദി ഇയര്‍), ഡോ. ടാന്യ ഉണ്ണി (ഇന്നവേറ്റീവ് എന്‍ട്രപ്രെണര്‍) എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ഫോര്‍ട് ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്റ്റ് ക്ലര്‍ക്ക് വിവേര്‍ലി വാക്കര്‍, മേയര്‍ കെവിന്‍ കോള്‍, റോബിന്‍ ഇലക്കാട്ട്, ജഡ്ജ് ജൂലി മാത്യു എന്നിവര്‍ പുരസ്‌കാരം  വിതരണം ചെയ്തു.

ഗ്ലോബല്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സര്‍വീസ് 2023 പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഫിലിപ്പ് ചാമത്തില്‍ (കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ലീഡര്‍ ഓഫ് ദി ഇയര്‍), ജോസ് കോലത്ത് (ഗുഡ് സമാരിറ്റന്‍ ഓഫ് ദി ഇയര്‍), പി. മോഹന്‍രാജ് കമ്മ്യൂണിറ്റി സര്‍വീസ് എക്സലന്‍സ് അവാര്‍ഡ്), ജോര്‍ജ് ജോസഫ് (അച്ചീവര്‍ ഓഫ് ദി ഇയര്‍), ജോര്‍ജ് പണിക്കര്‍ (ഹ്യുമാനിറ്റേറിയന്‍ ഓഫ് ദി ഇയര്‍) എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ഡിജിപി ടോമന്‍ തച്ചങ്കരി, മുന്‍ അംബാസിഡര്‍ ടി. പി. ശ്രീനിവാസന്‍ എന്നിവര്‍ പുരസ്‌കാരം സമ്മാനിച്ചു.

ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഡിജിറ്റല്‍ കമ്മ്യൂണിക്കേറ്റര്‍ ഓഫ് ദി ഇയര്‍  ശ്രീ ശ്രീനിവാസന്‍, ജേര്‍ണലിസ്റ്റ് ഓഫ് ദി ഇയര്‍ ശേഷാദ്രികുമാര്‍, സോഷ്യല്‍ മീഡിയ സ്റ്റാര്‍ ഓഫ് ദി ഇയര്‍ ഷിജോ പൗലോസ്, പ്രസ്സ്മാന്‍ ഓഫ് ദ ഇയര്‍ പി. പി. ചെറിയാന്‍, ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് ജീമോന്‍ റാന്നി, മീഡിയ മാക്സിമസ് ദീപിക മുത്യാല, സെന്‍സേഷ്യനല്‍ ഫിലിംമേക്കര്‍ ഓഫ് ദ ഇയര്‍ റോമിയോ കാട്ടൂര്‍ക്കാരന്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ഡിജിപി ടോമിന്‍ തച്ചങ്കരി, റോബിന്‍ എലക്കാട്ട്, മേയര്‍ കെവിന്‍ കോള്‍, മുന്‍ അംബാസിഡര്‍, ബിവര്‍ലി വാക്കര്‍, ജൂലി മാത്യു എന്നിവര്‍ പുരസ്‌കാരം സമ്മാനിച്ചു.

ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് കള്‍ച്ചറല്‍ പുരസ്‌കാരങ്ങള്‍ ചാള്‍സ് ആന്റണി (സെലിബ്രേറ്റി സിംഗര്‍ ഓഫ് ദി ഇയര്‍), ബിജു തയില്‍ച്ചിറ (കള്‍ച്ചറല്‍ അംബാസിഡര്‍ ഓഫ് ദി ഇയര്‍) എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഡിജിപി ടോമിന്‍ തച്ചങ്കരി, മേയര്‍ റോബിന്‍ ഇലക്കാട്ട്, മേയര്‍ കെവിന്‍ കോള്‍, ബിവര്‍ലി വോക്കര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു.

ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ഐക്കണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സജി തോമസ് കൊട്ടാരക്കരയ്ക്കു സമ്മാനിച്ചു. ഡിജിപി ടോമിന്‍ തച്ചങ്കരി, റോബിന്‍ ഇലക്കാട്ട്, ബ്ലെസന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. പുരസ്‌കാരത്തോടൊപ്പം ആയിരം ഡോളറും സമ്മാനമായി നല്‍കി.

ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ബ്രേവ് ഐക്കണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം മനോജ്കുമാര്‍ പൂപ്പാറയിലിന് സമ്മാനിച്ചു. ഡിജിപി ടോമിന്‍ തച്ചങ്കരി, കെവിന്‍കോള്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു.

ചടങ്ങില്‍ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസിന്റെ ആദരവ് സമര്‍പ്പിച്ചു. സുനില്‍ ട്രൈസ്്റ്റാര്‍, അനില്‍ ആറന്മുള, തോമസ് ഏബ്രഹാം, സണ്ണി മാളിയേക്കല്‍, സാമുവല്‍ ജോയ് തുമ്പമണ്‍, ജേക്കബ് കുടശനാട്, സൈമണ്‍ വാളാച്ചേരില്‍, രാജേഷ് വര്‍ഗീസ്, ജോര്‍ജ് തോമസ് തെക്കേമല, ജോര്‍ജ് പോള്‍, ഫിന്നി രാജു, മോട്ടി മാത്യു, റെനി കവലയില്‍, ഷിബി റോയ്, ലിഡ തോമസ്, റെയ്ന സുനില്‍ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി..

പൊളിച്ചടുക്കി കലാമാമാങ്കം

ഹൂസ്റ്റണ്‍: നോണ്‍ സ്റ്റോപ്പ് കലാമാമാങ്കത്തിനാണ് ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരവേദിയില്‍ കളമൊരുങ്ങിയത്. തുടക്കം മുതല്‍ അവസാനം വരെ കൈയടി നേടാന്‍ സോളോ പെര്‍ഫോമര്‍ ചാള്‍സ് ആന്റണിക്കു കഴിഞ്ഞു. വ്യത്യസ്ത ഭാഷകളിലെ ഗാനങ്ങള്‍ക്കൊപ്പം പഴയ മലയാളം ഗാനങ്ങളും ചാള്‍സില്‍ നിന്നു വന്നതോടെ എല്ലാവരും നൃത്തച്ചുവടുകളുമായി ഇളകി മറിഞ്ഞു. ചാള്‍സ് ആന്റണിക്കൊപ്പം പിന്നണി ഗായിക കാര്‍ത്തിക നായര്‍, ലക്ഷ്മി പീറ്റര്‍ എന്നിവരുടെ സംഗീതവിരുന്നും ശ്രദ്ധേയമായി.

നൃത്തച്ചുവടുകളുമായി എത്തിയ സംഘം ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവമായി. ഗീതാഞ്ജലി സാബുവും സംഘവും റിയയും സംഘവും നൂപുര സ്‌കൂള്‍ ഓഫ് ഡാന്‍സ് സുനന്ദാ സ്‌കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്സ് എന്നിവരുടെ നൃത്ത ഇനങ്ങള്‍ ശ്രദ്ധ നേടി. ഹിമി ഹരിദാസും സംഘവും അവതരിപ്പിച്ച ഫ്യൂഷന്‍ നൃത്തവും റീനയുടെ ബെല്ലി ഡാന്‍സും കൈയടി നേടി.

ക്നാനായ ബാന്‍ഡിന്റെ ചെണ്ടമേളം, ദക്ഷിണ്‍ യുഎസ്എയുടെ ഫാഷന്‍ ഷോ എന്നിവയും ആകര്‍ഷണീയമായി.

കാഴ്ചക്കാരുടെ ഹൃദയം നിറച്ച് സജി തോമസ് കൊട്ടാരക്കര

ഹൂസ്റ്റണ്‍: ഊന്നുവടിയില്‍ സജി തോമസ് നടന്നു കയറിയത് ജീവിതവിജയത്തിന്റെ പുത്തന്‍ അധ്യായത്തിലേക്കായിരുന്നു. കണ്ടുനിന്നവര്‍ കൈയടിച്ചതാകട്ടെ ഹൃദയം കൊണ്ടും. ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരദാന ചടങ്ങില്‍ കാഴ്ചക്കാരുടെ കണ്ണും മനസ്സും നിറച്ച് സജി തോമസ് കൊട്ടാരക്കര. ഐക്കണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വീകരിക്കാനാണ് സജി തോമസ് കൊട്ടാരക്കര ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരദാന വേദിയിലെത്തിയത്. സജിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേട്ടറിഞ്ഞ കേള്‍വിക്കാരുടെയും കണ്ണുകള്‍ നിറഞ്ഞു.

മുന്നോട്ടുള്ള യാത്രകള്‍ക്ക് ഈ പുരസ്‌കാരം പ്രചോദനമാണെന്നും ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നതായും സജി തോമസ് പറഞ്ഞു. സമ്മാനമായി കിട്ടിയ തുക തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് നീക്കി വയ്ക്കുമെന്നും സജി തോമസ് പറഞ്ഞു. ഡിജിപി ടോമിന്‍ തച്ചങ്കരി, റോബിന്‍ ഇലക്കാട്ട്്, ബ്ലെസന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്.

പോളിയോ ബാധിച്ച് തളര്‍ന്ന കാലുകള്‍ സജി തോമസ് കൊട്ടാരയ്ക്കരയെ പിന്നിലേക്ക് നയിക്കുന്നില്ല എന്നതാണ് പ്രത്യേകത. നിരാലംബര്‍ക്ക് സ്‌നേഹത്തണലൊരുക്കി സജിയുടെ നേതൃത്വത്തില്‍ ഇതുവരെ നിര്‍മിച്ചു നല്‍കിയത് 13 വീടുകളാണ്. മൂന്നു പെണ്‍കുട്ടികളുടെ വിവാഹം നടത്തി. മുന്നൂറിലേറെ പേര്‍ക്ക് ഡയാലിസിസ് നടത്താന്‍ സൗകര്യമൊരുക്കി വരുന്നു. ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തും വായനശാലകളൊരുക്കിയും സഹായവിതരണങ്ങള്‍ നടത്തിയും സജി ഒരു നാടിന് കാവലായി മാറുകയാണ്. സജിയുടെ ഈ സവിശേഷതകള്‍ പരിഗണിച്ചാണ് ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരം സമ്മാനിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments