ഇടുക്കി:വനം വകുപ്പ് ഉദ്യോഗസ്‌ഥർക്ക് എതിരെ മുന്‍ മന്ത്രി എം എം മണി രംഗത്ത്.നാടിനോട് കൂറില്ലാത്തവർ ആണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.നികുതി പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വായ് നോക്കി ഇരിക്കുന്നു.അതിർത്തിയിലെ തമിഴ്നാടിന്റെ കടന്നു കയറ്റം തടയാൻ ഒന്നും ചെയ്യുന്നില്ല.ഇക്കാര്യത്തിൽ തമിഴ് നാട് ഉദ്യോഗസ്‌ഥരെ കണ്ടു പഠിക്കണം .കാശു കിട്ടുന്നിടത്തു നിന്നും വാങ്ങാൻ മാത്രം ആണ് താല്പര്യം .അതിർത്തിയിലെ ഉദ്യോഗസ്‌ഥരെ മുഴവൻ മാറ്റണമെന്നും എം എം മണി ആവശ്യപ്പെട്ടു.ഇടുക്കിയിലെ കമ്പംമെട്ട് സംയോജിത ചെക്ക് പോസ്റ്റ് ഉദ്ഘാടന വേദിയിൽ ആണ് പരാമർശം.
ചിന്നക്കനാലിൽ നിന്നും മയക്കു വെടി വച്ചു പിടികൂടിയ അരിക്കൊമ്പൻ തമിഴ് നാട് മേഘമലയിൽ തന്നെ തുടരുന്നു. മേഘമലയിലെ കറുപ്പസ്വാമി എന്നയാളുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിനു സമീപത്തെ വനമേഖലയിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ഇവിടുത്തെ അഞ്ഞൂറു മീറ്റർ ചുറ്റളവിലാണ് കഴിഞ്ഞ ദിവസങ്ങളിലായി ചുറ്റിത്തിരിയുന്നത്. ചിന്നക്കനാലിലെ പോലെ ആക്രമണങ്ങൾ നടത്തുന്നില്ല. അതിനാൽ പെരിയാർ കടുവ സങ്കേതത്തിലേക്ക് തൽക്കാലം തുരത്തേണ്ടെന്നാണ് തമിഴ് നാട് വനംവകുപ്പിൻറെ തീരുമാനം. സ്വഭാവത്തെക്കുറിച്ച് ഒരാഴ്ച നിരീക്ഷണം നടത്തിയ ശേഷമായിരിക്കും അടുത്ത തീരുമാനം എടുക്കുക. ആന ഈ ഭാഗത്ത് തുടരുന്നതിനാൽ മേഘമലയിലേക്ക് സഞ്ചാരികൾക്കുള്ള നിരോധനം തുടരും