Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ സമരം ശക്തമാക്കാൻ യൂണിയനുകൾ

കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ സമരം ശക്തമാക്കാൻ യൂണിയനുകൾ

തിരുവനന്തപുരം : കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ സമരം ശക്തമാക്കാൻ ഒരുങ്ങി യൂണിയനുകൾ.ഗതാഗത മന്ത്രി ആന്റണി രാജുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് തീരുമാനം. ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നത് അവസാനിപ്പിക്കും വരെ സമരം തുടരാനാണ് ഭരണ – പ്രതിപക്ഷ യൂണിയനുകളുടെ തീരുമാനം.

അതേസമയം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപെട്ടതിന് പിന്നാലെ യൂണിയനുകൾ സമരം ആരംഭിച്ചിരുന്നു. പിന്നാലെ സിഐടിയു, ടിഡിഎഫ് സംഘടനകൾ ചീഫ് ഓഫീസിന് മുന്നിലെ സമരം തുടരുമെന്ന് അറിയിച്ചു. സംയുക്ത സമരസമതിയിൽ നിന്നും പിൻമാറിയ ബിഎംഎസ് വീണ്ടും പണിമുടക്ക് അടക്കമുള്ള സമരങ്ങളിലേക്ക് കടക്കും.

ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകുന്നത് അവസാനിപ്പിക്കണം എന്നതാണ് തൊഴിലാളി സംഘടനകളുടെ പ്രധാന ആവശ്യം. എന്നാൽ സർക്കാർ ധനസഹായം ലഭിച്ചാൽ മാത്രമേ ശമ്പള വിതരണം നടത്താൻ കഴിയൂ എന്നാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെയും ഗതാഗത മന്ത്രിയുടെയും നിലപാട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments