പി.പി.ചെറിയാൻ
ഡാലസ്: തോക്ക് ആക്രമണത്തിൽ പ്രതിഷേധിച്ചു ടെക്‌സസില്‍ നൂറുകണക്കിനു വിദ്യാർഥികൾ വ്യാഴാഴ്ച സ്‌കൂളിൽ നിന്ന് പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോയി. അലനിലെ കൂട്ട വെടിവെപ്പിന് ശേഷം ഒരാഴ്ചയ്ക്കുള്ളിലാണു സംസ്ഥാന വ്യാപകമായി വിദ്യാർഥികൾ പ്രതിഷേധത്തിനിറങ്ങിയത്.
അടുത്തുള്ള അലൻ ഹൈസ്‌കൂളിലെ വിദ്യാർഥികളും പുറത്തിറങ്ങി. മാറ്റത്തിനും വേണ്ടി ആഹ്വാനം ചെയ്യുന്ന ഷർട്ടുകൾ ധരിക്കുകയും “അക്രമം നിർത്തുക” എന്നെഴുതിയ ബോർഡുകളും ചിലർ പിടിച്ചിരുന്നു. ശനിയാഴ്ച അലൻ പ്രീമിയം ഔട്ട്‌ലെറ്റുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെടുകയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഗൺ സുരക്ഷാ നിയമങ്ങള്‍ മാത്രമാണു ടെക്സസ് നിയമനിർമ്മാതാക്കൾ നടത്തിയിട്ടുള്ളത്. തോക്ക് വ്യവസായ ലാഭം ഞങ്ങളുടെ കുട്ടികളുടെ സുരക്ഷയേക്കാൾ മുകളിലാണെന്നും ടൂൾകിറ്റിൽ പറയുന്നു. 19 കുട്ടികളും രണ്ട് അധ്യാപകരും കൂട്ട വെടിവെപ്പിൽ കൊല്ലപ്പെട്ട ഉവാൾഡെ സ്കൂൾ കൂട്ടക്കൊലയ്ക്ക് ഏകദേശം ഒരു വർഷത്തിനു ശേഷമാണ് വ്യാഴാഴ്ച പ്രതിഷേധം നടന്നത്.
‘ബുള്ളറ്റുകളല്ല, വസ്ത്രങ്ങളാണു ഞാൻ ഷോപ്പ് ചെയ്യുന്നത്. ഞാനിപ്പോൾ സ്കൂളിലാണ് ആയിരിക്കേണ്ടത്, എന്നാൽ വെടിയേൽക്കാതിരിക്കാനാണു ഞാനിപ്പോൾ ആവശ്യപ്പെടുന്നത്’. തുടങ്ങി കുട്ടികൾ ഊഴമിട്ട് വിഷയത്തില്‍ തങ്ങളുടെ പ്രതിഷേധങ്ങൾ പങ്കുവെച്ചു. “കുട്ടികളെ സംരക്ഷിക്കു, തോക്കുകളെയല്ല എന്നെഴുതിയ ഒരു ഷർട്ട് ധരിച്ചാണു ലവ്‌ജോയിയിലെ വിദ്യാർഥി ലിൻ ജോൺസ് എത്തിയത്. ഇത്തരത്തിൽ നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയത്.