തൃശൂരിൽ ഭാര്യയെയും നാലര വയസുള്ള മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

Global Indian Writer · October 15, 2026 · 1 min read · 0 Comments · 0 Shares

തൃശൂർ: തൃശ്ശൂർ വലപ്പാട് ബീച്ചിൽ ഭാര്യയെയും നാലര വയസുള്ള മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയെയും (27) മകൻ ദക്ഷിനെയും (4) കൊലപ്പെടുത്തിയത്. ഗുരുതരാവസ്ഥയിലായ വിജേഷിനെ തൃശ്ശൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.

വിസ്മയയുടെ നിലവിളി ശബ്ദം കേട്ട് സഹോദരൻ ഓടിയെത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. ഈ സമയത്ത് കഴുത്തറുത്ത നിലയിലാണ് വിസ്മയയെ കണ്ടെത്തിയത്. തുടർന്ന് മകനെയും കൊണ്ട് മറ്റൊരു മുറിയിൽ കയറി വാതിലടച്ച വിജേഷ് മകനെയും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് ഉടൻ തന്നെ വലപ്പാട് പൊലീസ് സ്ഥലത്തെത്തി വിജേഷിനെയും മകനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മകന്റെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ചയുടൻ കുട്ടി മരണപ്പെടുകയായിരുന്നു. കുടുംബവഴക്കാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.

Share this story

Leave a Comment

Your comment will be visible after admin approval.