Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് മാർഗരറ്റ് ഹെലൻ ഷെപ്പേർഡിന്: സമ്മാനം 2.5 കോടി...

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് മാർഗരറ്റ് ഹെലൻ ഷെപ്പേർഡിന്: സമ്മാനം 2.5 കോടി രൂപ

ലണ്ടൻ: ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് (2.5 കോടി രൂപ) യുകെയിൽ നിന്നുള്ള മാർഗരറ്റ് ഹെലൻ ഷെപ്പേർഡിന്. ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും, മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനാണ് വിജയിയെ പ്രഖ്യാപിച്ചത്. യുകെ ഗവൺമെന്റ് ഡപ്യൂട്ടി ചീഫ് പബ്ലിക് ഹെൽത്ത് നഴ്‌സ് ഫോർ ദ് ഓഫിസ് ഓഫ് ഹെൽത്ത് ഇംപ്രൂവ്‌മെന്റ് ആൻഡ് ഡിസ്പാരിറ്റീസ്- പ്രഫസർ ജാമി വാട്ടറാൾ പുരസ്‌കാരം സമ്മാനിച്ചു.

റോയൽ കോളജ് ഓഫ് നഴ്‌സിങ് പ്രസിഡന്റ് ഷെയ്‌ല സോബ്‌റാനി, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ അലീഷ മൂപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ എക്‌സിക്യൂട്ടീവ് ഡയറക്ടറും, ഗവേർണൻസ് കോർപറേറ്റ് അഫയേഴ്സ് ഗ്രൂപ്പ് ഹെഡുമായ ടി.ജെ.വിൽസണും ചടങ്ങിൽ പങ്കെടുത്തു. ലോകമെമ്പാടുമുള്ള നഴ്സുമാരുടെ നിസ്വാർഥ സംഭാവനകളെ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെ 2021ൽ ആണ് പുരസ്കാരം തുടങ്ങിയത്.

ഫൈനലിസ്റ്റുകളെ അഭിനന്ദിച്ചും ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന് നന്ദി അറിയിച്ചും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ പ്രത്യേക വിഡിയോ സന്ദേശവും ചടങ്ങിൽ പ്രദർശിപ്പിച്ചു. പ്രശസ്തമായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ്് അവാർഡ് നേടാനായതിൽ ഏറെ സന്തോഷമുണ്ടെന്നും എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായും മാർഗരറ്റ് ഹെലൻ പറഞ്ഞു. ഹെൽത്ത് കെയർ പ്രഫഷനലുകൾ എന്ന നിലയിൽ, രോഗികളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.അവർ പറഞ്ഞു.

മികച്ച രോഗ നിർണയത്തിലൂടെ പ്രമേഹ രോഗ പരിചരണം മെച്ചപ്പെടുത്താൻ സമർപ്പണത്തോടെ പ്രവർത്തിച്ചതാണ് മാർഗരറ്റിനെ നേട്ടത്തിലെത്തിച്ചത് .നഴ്സുമാരുടെ മികച്ച നേട്ടങ്ങൾ പങ്കിടുന്നതിനും ആദരിക്കുന്നതിനുമുള്ള വേദിയായി ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് മാറിയതിൽ ഏറെ അഭിമാനമുണ്ടെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.ഫൈനൽ റൗണ്ടിലെത്തിയ മലയാളി നഴ്സ് ജിൻസി ജെറി. യുഎഇയിൽ നിന്നുള്ള കാത്തി ക്രിബെൻ പിയേഴ്സ്, കെനിയയിൽ നിന്നുള്ള ക്രിസ്റ്റിൻ മാവിയ സാമി, പനാമയിൽ നിന്നുള്ള ഗ്ലോറിയ സെബല്ലോ, സിംഗപ്പൂരിൽ നിന്നുള്ള ലിലിയൻ യൂ സ്യൂ മീ, ഫിലിപ്പീൻസിൽ നിന്നുള്ള മൈക്കൽ ജോസഫ് ഡിനോ, ഇന്ത്യയിൽ നിന്ന് ശാന്തി തെരേസ ലക്ര, പോർച്ചുഗലിൽ നിന്നുള്ള തെരേസ ഫ്രാഗ, ടാൻസാനിയയിൽ നിന്നുള്ള വിൽസൺ ഫംഗമേസ ഗ്വെസ്സ എന്നിവർക്കുള്ള പുരസ്കാരവും ചടങ്ങിൽ സമ്മാനിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments