Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് വിജയം ആഘോഷമാക്കി സൗദിയിലെ പ്രവാസികള്‍

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് വിജയം ആഘോഷമാക്കി സൗദിയിലെ പ്രവാസികള്‍

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയം ആഘോഷമാക്കി സൗദിയിലെ കോണ്‍ഗ്രസ് പോഷക ഘടകങ്ങള്‍. ജിദ്ദ, ദമ്മാം മക്ക, ബുറൈദ പ്രവിശ്യകളിലെ ഒ.ഐ.സി.സി ഘടകങ്ങള്‍ മധുരം വിതരണം ചെയ്തും നേതാക്കള്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിച്ചും വിജയം ആഘോഷിച്ചു.

ജിദ്ദ മലപ്പുറം ഒ.ഐ.സി.സി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ആഘോഷ പരിപാടിയില് നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. പായസ വിതരണവും മുദ്രാവാക്യ വിളികളുമായി കര്‍ണാടക ജനതക്കും നേതാക്കള്‍ക്കും അഭിവാദ്യങ്ങള്‍ നേര്‍ന്നു. കെ.സി അബ്ദുറഹ്മാന്‍, സി.എം അഹമ്മദ്, ഷമീം കുന്നുംപുറം, ഷരീഫ് അറക്കല്‍ എന്നിവര്‍ സംസാരിച്ചു. ഒ.ഐ.സി.സി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആഘോഷ പരിപാടി ഗഫൂര്‍ വണ്ടൂര്‍ ഉല്‍ഘാടനം ചെയ്തു.

മധുര വിതരണം നടത്തിയും പാട്ട് പാടിയും പ്രവര്‍ത്തകര്‍ ആഘോഷം പങ്കിട്ടു. ഹമീദ് മരക്കാശ്ശേരി, ഹനീഫ് റാവുത്തര്‍, റഫീഖ് കൂട്ടിലങ്ങാടി, അബ്ബാസ് തറയില്‍ എന്നിവര്‍ സംസാരിച്ചു. ഒ.ഐ.സി.സി മക്ക ഘടകം സംഘടിപ്പിച്ച പരിപാടി കേക്ക് മുറിച്ചും പായസം വിതരണം ചെയ്തും ആഘോഷിച്ചു. കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിച്ചു. ഷാനിയാസ് കുന്നുകോട്, ഷാജി ചുനക്കര, റഷീദ് ബിന്‍സാഗര്‍, ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു. ബുറൈദയില്‍ നടന്ന ആഘോഷ പരിപാടിയില്‍ മലയാളികളും കർണ്ണാടക സ്വദേശികളും അടക്കം ഒ ഐ സി സി യുടെ നിരവധി പ്രവര്‍ത്തകര് പങ്കെടുത്തു. 


കോണ്‍ഗ്രസ്സിന് അനുകൂലമായി തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നത്‌ മുതൽ പ്രവർത്തകർ സന്തോഷം പങ്കു വെക്കാന്‍ ഒത്തു കൂടി. രാത്രി വൈകിയും പ്രവര്‍ത്തകര്‍ ഒത്തു കൂടി ബുറൈദ കേരളാ മാര്‍ക്കറ്റിലും കുടുംബ സദസ്സുകളിലും മധുര പലഹാരം വിതരണം ചെയതു കൊണ്ട്‌ സന്തോഷം പങ്കിട്ടു. പ്രസിഡന്റ് സക്കീര്‍ പത്തറ, പ്രമോദ് സി കുരിയന്‍, അബ്ദു റഹ്മാന്‍ തിരൂര്‍, തുടങ്ങിയവർ നേതൃത്വം നല്‍കി 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com