Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബിജെപിക്ക്‌ അവസരം കൊടുത്താൽ കേരളം കത്തിയമരുമെന്ന്‌ അരുന്ധതി റോയ്‌

ബിജെപിക്ക്‌ അവസരം കൊടുത്താൽ കേരളം കത്തിയമരുമെന്ന്‌ അരുന്ധതി റോയ്‌

കേരളം പോലെ ഇത്ര സുന്ദരമായ നാട് മറ്റെങ്ങുമില്ലെന്ന് എഴുത്തുകാരി അരുന്ധതി റോയ്. മതസൗഹാര്‍ദത്തോടെ പ്രവര്‍ത്തിക്കുന്ന നാടാണെന്നും അവര്‍ പറഞ്ഞു. ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു.

ബിജെപിക്ക്‌ അവസരം കൊടുത്താൽ കേരളം കത്തിയമരുമെന്ന്‌ അരുന്ധതി റോയ്‌. ക്രിസ്ത്യൻ മത മേലധികാരികൾക്ക് ബിജെപിയുമായി ചർച്ച നടത്താൻ എങ്ങനെ സാധിക്കുന്നുവെന്നും മണിപ്പുരിലും ഛത്തീസ്‌ഗഡിലും നടക്കുന്നത്‌ അവർ കാണുന്നില്ലേയെന്നും അരുന്ധതി റോയ്‌ ചോദിച്ചു.

കര്‍ണാടക തെരഞ്ഞെടുപ്പ് വിധി ഏറെ സന്തോഷം തരുന്നത്. ബിജെപിക്ക് കേരളത്തില്‍ ആനമുട്ട എന്ന ട്രോള്‍ വളരെ ഇഷ്ടമായി. അതങ്ങനെതന്നെ വട്ട പൂജ്യമായി തുടരട്ടെയെന്നും അരുന്ധതി റോയ് പറഞ്ഞു. കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അഭിമാനകരമാണെന്നും അരുന്ധതി റോയ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments