ജയ്പുര്‍: രാജസ്ഥാന് സര്‍ക്കാരിനെതിരെയായ കോൺഗ്രസ് നേതാവ് സച്ചിന് പൈലറ്റിന്റെ ജൻ സംഘർഷ് പദയാത്ര ഇന്ന് ജയ്പുരിൽ സമാപിക്കും. സച്ചിൻ പൈലറ്റിന്റെ പദയാത്രയിൽ കോൺഗ്രസ് ഹൈക്കമാന്റിന് കടുത്ത എതിർപ്പുണ്ട്. കർണാടകയിലെ മന്ത്രിസഭാ രൂപീകരണത്തിന് ശേഷം രാജസ്ഥാൻ പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിന്റെ നീക്കം.
ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗെഹ്ലോട്ടിനെയും സച്ചിൻ പൈലറ്റിനെയും പിണക്കാതെ വിഷയം പരിഹരിക്കുന്നത് ഹൈക്കമാൻഡിന് വെല്ലുവിളിയാണ്. ഈ വർഷമവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സച്ചിനെ കൈവിടുന്ന നടപടിയുണ്ടാവില്ല എന്നാണ് സൂചന. ഗെലോട്ടും സച്ചിനും തമ്മിലുള്ള തർക്കം രമ്യമായി പരിഹരിക്കാനുള്ള വഴികൾ തേടിയെക്കും.
തെരഞ്ഞെടുപ്പിൽ കരുത്തോടെ പോരാടാൻ ഇരുവരും പാർട്ടിക്ക് അനിവാര്യമാണെന്നാണു ഹൈക്കമാന്റിന്റെ വിലയിരുത്തൽ.