ദുബായ്: വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൺ ബൈനിയൽ കോൺഫറൻസ് മെയ് 20 ന് ഒമാനിൽ സംഘടിപ്പിക്കുമെന്ന് ചെയർമാൻ ടി കെ വിജയൻ അറിയിച്ചു. ഒമാൻ പ്രൊവിൻസും മിഡിലീസ്റ്റ് റീജിയണും സംയുക്തമായി ഒരുക്കുന്ന ഈ സമ്മേളനത്തിൽ ബിസിനസ് സെമിനാറുകളും, സാംസ്കാരിക പരിപാടികളും, പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പൊതുപരിപാടിയും ഉണ്ടാകുമെന്ന് പ്രസിഡന്റ് ഷാഹുൽ ഹമീദ് അറിയിച്ചു.
ജനറൽ സെക്രട്ടറി സന്തോഷ് കേട്ടത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, വി. പി (അഡ്മിൻ-ഗ്ലോബൽ) സി. യു. മത്തായി, മിഡിലീസ്റ്റ് ചുമതലയുള്ള ഗ്ലോബൽ വി.പി ചാൾസ് പോൾ, മിഡിലീസ്റ്റ് വി. പി (അഡ്മിൻ) വിനേഷ് മോഹൻ, സെക്രട്ടറി സി. എ ബിജു, റീജിയണൽ കോൺഫറൻസ് ചെയർമാൻ രാജീവ് കുമാർ, പ്രോഗ്രാം ജനറൽ കൺവീനർ ഡോ. ഷെറിമോൻ, ഷീല റെജി, രേഷ്മ റെജി, ജയൻ വടക്കേവീട്ടിൽ എന്നിവർ പങ്കെടുത്തതായി മിഡിലീസ്റ്റ് മീഡിയ ചെയർമാൻ വി. എസ്. ബിജുകുമാർ അറിയിച്ചു.