Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയിലേക്ക് ഡോ. ജോർജ് വർഗ്ഗീസ്‌ കൊപ്പാറ തെരഞ്ഞെടുക്കപ്പെട്ടു

കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയിലേക്ക് ഡോ. ജോർജ് വർഗ്ഗീസ്‌ കൊപ്പാറ തെരഞ്ഞെടുക്കപ്പെട്ടു

കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പാർട്ടി ഉന്നതാധികാര സമിതിയിലേക്ക് ഡോ. ജോർജ് വർഗ്ഗീസ്‌ കൊപ്പാറ തെരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്‌ മുൻ പ്രിൻസിപ്പലും, എം ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ്‌ അംഗവും, മലങ്കര ഓർത്തഡോക്സ്‌ സഭാ മനേജിംഗ്‌ കമ്മിറ്റി അംഗവും, ആഗോള തീർത്ഥടന കേന്ദ്രം ചന്ദനപ്പള്ളി വലിയപള്ളിയുടെ ട്രസ്റ്റിയൂം ആയിരുന്നു.

പത്തനംതിട്ട ജില്ലാ പിൽഗ്രിം ടൂറിസം ഡെവലപ്‌മെന്റ്‌ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്‌‌, സാൻ ജോർജിയൻ ചാരിറ്റബിൾ സൊസൈറ്റി വൈസ് പ്രസിഡന്റ്‌, മലങ്കര ഓർത്തഡോക്സ്‌ സഭ തുമ്പമൺ ഭദ്രാസന കൗൺസിൽ അംഗം എന്നീ ചുമതലകൾ വഹിച്ചു വരുന്നു.

കോട്ടയം സി.എസ്‌.ഐ. റിട്രീറ് സെന്ററിൽ ചേർന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ സംസ്ഥാന വൈസ്‌ ചെയർമാന്മാരായി പത്തനംതിട്ട ജില്ലയിൽ നിന്നും ശ്രീ. ജോസഫ്‌ എം.പുതുശ്ശേരി , പ്രൊഫ. ഡി. കെ. ജോൺ, ശ്രീ. ജോൺ കെ. മാത്യൂസ്‌ എന്നിവരെയും, ശ്രീ. ജോർജ്ജ്‌ കുന്നപ്പുഴയെ സ്റ്റേറ്റ്‌ അഡ്‌വൈസറായും, ശ്രീ. കുഞ്ഞുകോശി പോളിനെ ജന. സെക്രട്ടറിയായും, ഡോ. ഏബ്രഹാം കലമണ്ണിലിനെ ട്രഷറാറായും തെരഞ്ഞെടുത്തു. അഡ്വ. സോജൻ ജെയിംസ് റിട്ടേർണിംഗ് ഓഫീസർ ആയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments