ദുബായ്: വാഹന രജിസ്ട്രേഷന്‍ കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയെല്ലാം ഇനി രണ്ട് മണിക്കൂറിനുള്ളില്‍ വീട്ടിലെത്തിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) അറിയിച്ചു. ചൊവ്വാഴ്ചയാണ് ആര്‍.ടി.എ. പുതിയ സേവനം പ്രഖ്യാപിച്ചത്. ഇതോടെ ഡ്രൈവിങ് ലൈസന്‍സ് നേടുക എന്നത് വേഗത്തിലാകും.
ദുബായിലും അതേദിവസം തന്നെ അബുദാബിയിലും ഷാര്‍ജയിലും സേവനം ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആര്‍.ടി.എ.വെബ്സൈറ്റുമായി ബന്ധപ്പെടണം. അധികക്ലാസ് ആവശ്യമില്ലാതെ ദുബായ് ഡ്രൈവിങ് ലൈസന്‍സ് നേടിയെടുക്കാനുള്ള ഗോള്‍ഡന്‍ ചാന്‍സ് നടപടിക്രമത്തെക്കുറിച്ച് കഴിഞ്ഞമാസം ആര്‍.ടി.എ. അറിയിച്ചിരുന്നു. 2200 ദിര്‍ഹമാണ് ഗോള്‍ഡന്‍ ചാന്‍സിന് അപേക്ഷിക്കാന്‍ ആവശ്യമായ ഫീസ്.
ഗോള്‍ഡന്‍ ചാന്‍സ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ രാജ്യത്തെ സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. ഒരു തവണ മാത്രമാണ് ഗോള്‍ഡന്‍ ചാന്‍സ് ഉപയോഗപ്പെടുത്താനാവൂ. എല്ലാ രാജ്യക്കാര്‍ക്കും ഇത് ഉപയോഗപ്പെടുത്താം