Sunday, September 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇറ്റലിയിലെ വെള്ളപ്പൊക്കം: എമിലിയ-റൊമാഗ്ന F1 ഗ്രാൻഡ് പ്രിക്സ് റദ്ദാക്കി

ഇറ്റലിയിലെ വെള്ളപ്പൊക്കം: എമിലിയ-റൊമാഗ്ന F1 ഗ്രാൻഡ് പ്രിക്സ് റദ്ദാക്കി

എമിലിയ-റൊമാഗ്ന F1 ഗ്രാൻഡ് പ്രിക്സ് റദ്ദാക്കി. കനത്ത മഴയും വെള്ളപ്പൊക്കവും വടക്കൻ ഇറ്റലിയിൽ നാശം വിതച്ച പശ്ചാത്തലത്തിലാണ് തീരുമാനം. പ്രാദേശിക അധികാരികളും ഗ്രാൻഡ് പ്രിക്സ് സംഘാടകരും തമ്മിൽ ബുധനാഴ്ച ചർച്ച നടത്തിയിരുന്നു. അതേസമയം എമിലിയ-റൊമാഗ്നയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 8 ആയി.

കനത്ത മഴയിൽ 14 നദികൾ കരകവിഞ്ഞൊഴുകിയതോടെ 23 നഗരങ്ങളിൽ രൂക്ഷമായ വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. സാവിയോ നദി കരകവിഞ്ഞൊഴുകുന്നതിനാൽ പ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളിലും വലിയ തോതിൽ വെള്ളംകയറി. റോഡരികിൽ പാർക്കുചെയ്തിരുന്ന അനേകം കാറുകൾ ഒഴുകിപ്പോയതായും നാട്ടുകാർ പറഞ്ഞു.

ഏകദേശം 10,000 പേരെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. 600 അഗ്നിശമന സേനാംഗങ്ങൾ അടിയന്തര രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് സേവനം ചെയ്യുന്നുണ്ടെന്ന് അധികൃതർ പറയുന്നു. സ്‌കൂളുകൾ അടച്ചിടുകയും ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ മേഖലയിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments