തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ സിപിഐഎമ്മും പ്രതിരോധത്തിൽ. പാർട്ടിയിലെ വിഭാഗീയതയാണ് ആൾമാറാട്ടം പുറത്തുവരാൻ കാരണം എന്നാണ് സൂചന. ആൾമാറാട്ടത്തിൽ ക്രിമിനൽ കേസെടുക്കണം എന്ന ആവശ്യം ശക്തമാക്കുകയാണ്.
സിപിഐഎം ജില്ലാ കമ്മിറ്റി അംഗമായ ഒരു എംഎല്‍എക്ക് എതിരെയും ആരോപണം ഉയരുന്നുണ്ട്. വിശാഖിനെ തിരുകി കയറ്റാന്‍ പ്രിന്‍സിപ്പലിനോട് നിര്‍ദേശിച്ചത് എംഎല്‍എ ആണെന്നാണ് ആരോപണം. വിവാദം ആകുന്നതിനു മുന്‍പ് തന്നെ സിപിഐഎം വിഷയം അറിഞ്ഞിരുന്നു. പാര്‍ട്ടി സംസ്ഥാന ജില്ലാ നേതൃത്വങ്ങള്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ കമ്മീഷന് നിയോഗിച്ചത്. കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാറിനാണ് അന്വേഷണ ചുമതല.
പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. എസ്എഫ്ഐ നേതൃത്വത്തിനെതിരെ അനഘ മൊഴി നല്‍കിയതായാണ് വിവരം. സംഭവം വിവാദമായതിന് പിന്നാലെ കേരള സര്‍വകലാശാല യൂണിയന് തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. അതേസമയം കോണ്‍ഗ്രസ് അനുകൂല അധ്യപക സംഘടന നേതാവായ പ്രിന്‍സിപ്പാലിനെ ഭീഷണിപ്പെടുത്തിയതാണെന്നും ആരോപണം ഉയരുന്നുണ്ട്.