Tuesday, November 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേന്ദ്ര നിയമമന്ത്രിക്ക് മാറ്റം; കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയം, അർജ്ജുൻ റാം മേഘവാൾ പുതിയ നിയമമന്ത്രി

കേന്ദ്ര നിയമമന്ത്രിക്ക് മാറ്റം; കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയം, അർജ്ജുൻ റാം മേഘവാൾ പുതിയ നിയമമന്ത്രി

ദില്ലി: ജഡ്ജി നിയമന വിവാദങ്ങൾക്കിടെ കേന്ദ്രനിയമ മന്ത്രി സ്ഥാനത്ത് നിന്ന് കിരൺ റിജിജുവിനെ മാറ്റി. അർജുൻ  റാം മേഘവാളാണ് പുതിയ നിയമമന്ത്രി. കിരൺ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നല്‍കി. പാര്‍ലമെന്ററി കാര്യ- സാംസ്കാരിക സഹമന്ത്രിയായ അര്‍ജുന്‍ റാം മേഘ്‍വാൾ, രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപിയാണ്. 

രാജസ്‌ഥാനിലെ ബിക്കാനീർ ജില്ലയിൽ നിന്നുള്ള ദളിത്‌ നേതാവാണ് അർജുൻ  റാം മേഘവാള്‍. ഥാർ മരുഭൂമിയിലെ കിഷ്‌മിദേസർ ഗ്രാമത്തിലെ നെയ്‌ത്ത്‌ കുടുംബത്തിലായിരുന്നു ജനനം. പതിനഞ്ചും പതിനാറും ലോക്സഭകളിൽ അംഗമായിരുന്നു. 2009 ൽ ബിജെപിയിലൂടെ സിവിൽ സർവീസിൽ നിന്ന്‌ രാഷ്‌ട്രീയത്തിലെത്തി. ബിജെപിയുടെ ലോക്‌സഭയിലെ ചീഫ്‌ വിപ്പായിരുന്നു. പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാൻ സൈക്കിൾ ചവിട്ടി എത്തുന്ന മേഘ്‌വാൾ, സത്യപ്രതിജ്ഞാച്ചടങ്ങിന് സൈക്കിളിൽ പുറപ്പെട്ടതും വാർത്തയായിരുന്നു. ദില്ലിയിൽ ഒറ്റ-ഇരട്ട വാഹന ഫോർമുല നടപ്പിലായതോടെ ആദ്യമായി സൈക്കിളിൽ എത്തിയതും ഇദ്ദേഹമായിരുന്നു. 2016 ജൂലൈയിൽ ഒന്നാം മോദി മന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയായി ആയിരുന്നു അർജുൻ  റാം മേഘവാള്‍. 2013 ൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് നേടിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments