Monday, September 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsG7 ഉച്ചകോടിക്കായി ജപ്പാനിലെ ഹിരോഷിമ നഗരം സജ്ജമായി

G7 ഉച്ചകോടിക്കായി ജപ്പാനിലെ ഹിരോഷിമ നഗരം സജ്ജമായി

ടോക്കിയോ : ജി-7 നേതാക്കളുടെ ഉച്ചകോടിക്കായി ജപ്പാനിലെ ഹിരോഷിമ നഗരം സജ്ജമായിക്കഴിഞ്ഞു. മെയ് 20, 21 തീയതികളിലായിട്ടാണ് ജി-7 ഉച്ചകോടി നടക്കുക. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 19 ന് ഹിരോഷിമയിലെത്തും.

ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാൻ സന്ദർശിക്കുന്നത്. 19 മുതൽ 21 വരെ ജപ്പാനിലെ ഹിരോഷിമയിലുണ്ടാവും അദ്ദേഹം. ഉച്ചകോടിക്കിടെ അംഗ രാജ്യങ്ങളുമായുള്ള ജി-7 യോഗങ്ങളിൽ, സമാധാനം, സ്ഥിരത, ഭക്ഷണം, വളം, ഊർജ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രി സംസാരിക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റ് നേതാക്കളുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകളും നടത്തും.

ജി-7 ഗ്രൂപ്പിൽ ഉൾപ്പെടുന്ന രാജ്യങ്ങളായ ജപ്പാൻ, ഇറ്റലി, കാനഡ, ഫ്രാൻസ്, യുഎസ്, യുകെ, ജർമ്മനി, എന്നീ രാജ്യങ്ങളിലെയും യൂറോപ്യൻ യൂണിയനിലെയും നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ ജി-7 യോഗത്തിൽ യൂറോപ്യൻ യൂണിയനെ പ്രതിനിധീകരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments