തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യത്തിലേക്ക് കടക്കുന്നു. ഇലക്ട്രിക് സ്റ്റേഷന്റെയും സോളാർ പവർ സ്റ്റേഷന്റെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് പിന്നാലെ വാർക്ക് ഷോപ്പിന്റെ നിർമ്മാണവും പൂർത്തിയായി. വർക്ക്‌ഷോപ്പിന്റെ ആദ്യഘട്ടമാണ് നിലവിൽ പൂർത്തിയാക്കിയത്. കൂടുതൽ കപ്പലുകൾ എത്തി തുടങ്ങുന്നത് അനുസരിച്ച് വർക്ക് ഷോപ്പിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് തീരുമാനം.
ചരക്ക് വിനിമയത്തിനായും ക്രൂ ചെയിഞ്ചിങ്ങിനുമായി വിഴിഞ്ഞത്തെത്തുന്ന കപ്പലുകൾക്ക് ഉണ്ടാകുന്ന തകരാറുകൾ പരിഹരിക്കാനായാണ് വർക്ക് ഷോപ്പിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. കൊച്ചി ഷിപ്പ് യാർഡുമായി സഹകരിച്ചാണ് വർക്ക് ഷോപ്പ് പ്രവർത്തിപ്പിക്കുക. ഉയർന്ന വേലിയേറ്റം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് കാരാർ കമ്പനി.
കപ്പലുമായി സംബന്ധിക്കുന്ന ബെൻഡിംഗ്, ഹൈഡ്രോളിക് ലിഫ്റ്റ്, ലെയ്‌ത്ത് വർക്കുകൾ തുടങ്ങിയ ജോലികളായിരിക്കും വർക്ക് ഷോപ്പിൽ നടക്കുന്നത്. അതേസമയം, വിഴിഞ്ഞത്ത് ആദ്യ കപ്പൽ സെപ്റ്റംബറിൽ എത്തിക്കുമെന്നാണ് സർക്കാർ വാഗ്ദാനം നൽകുന്നത്. മൺസൂൺ കാലം നിർമ്മാണ പ്രവർത്തനങ്ങളെ ബാധിക്കും എങ്കിലും നിർമ്മാണം അതിവേഗം പൂർത്തിയാക്കുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് ദേവർ കോവിൽ വ്യക്തമാക്കി.