Tuesday, September 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsക്ലിഫ് ഹൗസിലെ നീന്തൽ കുളം; മൂന്നാം ഘട്ട പരിപാലന പ്രവൃത്തികൾക്കായി 3.84 ലക്ഷം രൂപ അനുവദിച്ചു

ക്ലിഫ് ഹൗസിലെ നീന്തൽ കുളം; മൂന്നാം ഘട്ട പരിപാലന പ്രവൃത്തികൾക്കായി 3.84 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തല്‍ കുളത്തിന്റെ നവീകരണത്തിനായി 2016 മേയ് മുതൽ ചെലവഴിച്ചത് 38.47 ലക്ഷം രൂപ. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് നീന്തൽകുളത്തിന്റെ പരിപാലന ചുമതല. കുളത്തിന്റെ മൂന്നാം ഘട്ട പരിപാലന പ്രവൃത്തികൾക്കായി 3.84 ലക്ഷം രൂപയും നാലാം ഘട്ടപരിപാലനത്തിനായി 3.84 ലക്ഷം രൂപയും നൽകാന്‍ മൂന്നു ദിവസങ്ങൾക്ക് മുൻപ് സർക്കാർ അനുവാദം നൽകി. മൂന്ന്, നാല് ഘട്ടങ്ങളിലെ നവീകരണത്തിന് തുക കൈമാറിയ ടൂറിസം ഡയറക്ടറുടെ നടപടി സർക്കാർ പിന്നീട് സാധൂകരിക്കുകയായിരുന്നു.

മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ കാലത്ത് ക്ലിഫ് ഹൗസിൽ നിർമിച്ച നീന്തൽകുളം ഉപയോഗ്യശൂന്യമായി കിടക്കുകയായിരുന്നു. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായശേഷമാണ് കുളം നവീകരിച്ചത്. നവീകരണത്തിനായി 18,06,785 രൂപയും, റൂഫിന്റെ ട്രസ് വർക്കുകൾക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 7,92,433 രൂപയും വാർഷിക അറ്റകുറ്റപ്പണികള്‍ക്കായി 5.93 ലക്ഷംരൂപയും ചെലവഴിച്ചു.

നീന്തൽകുളത്തിന്റെ ഒന്നാംഘട്ട പരിപാലന പ്രവൃത്തികൾക്കായി 2,28,330 ലക്ഷം രൂപയും രണ്ടാം ഘട്ട പ്രവൃത്തികൾക്കായി 2,51,163 ലക്ഷം രൂപയും ഊരാളുങ്കലിനു നൽകി. 2020 നവംബർ മുതൽ 2021 നവംബർവരെയുള്ള മൂന്നാംഘട്ട പ്രവൃത്തികൾക്കായി 3.84 ലക്ഷം രൂപ വിനോദസഞ്ചാരവകുപ്പ് അനുവദിച്ചു. എന്നാൽ, ഈ എസ്റ്റിമേറ്റ് വിനോദസഞ്ചാര വകുപ്പ് ഡയറക്ടറുടെ ധനവിനിയോഗ പരിധിക്കു മുകളിലായതിനാൽ പ്രവർത്തനാനുമതി നൽകിയ കരാറിന് സർക്കാർ സാധൂകരണം നൽകണമെന്ന് ടൂറിസം വകുപ്പ് ആവശ്യപ്പെട്ടു.

2021 നവംബർ മുതൽ 2022 നവംബർ വരെയുള്ള നാലാംഘട്ട വാർഷിക പരിപാലനത്തിനായി 3.84 ലക്ഷംരൂപയുടെ എസ്റ്റിമേറ്റിന് അനുമതി നൽകാനും ആവശ്യപ്പെട്ടു. മൂന്നും നാലും ഘട്ട പരിപാലന പ്രവൃത്തികൾക്ക് എസ്റ്റേറ്റ് ഓഫിസർ സാക്ഷ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ തുക അനുവദിക്കാൻ സാധൂകരണം നൽകി ഈ മാസം 15ന് സർക്കാർ ഉത്തരവിറക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments