Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവെള്ളപ്പൊക്ക ദുരന്തം: പ്രത്യേക കാബിനറ്റ് യോഗം വിളിച്ച് ഇറ്റലി

വെള്ളപ്പൊക്ക ദുരന്തം: പ്രത്യേക കാബിനറ്റ് യോഗം വിളിച്ച് ഇറ്റലി

റോം: ദിവസങ്ങളായി തുടരുന്ന പേമാരിയിൽ 21 നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഇറ്റലിയിലെ വടക്കൻ എമിലിയ-റൊമാഞ്ഞ മേഖലയിൽ മരണസംഖ്യ ഒൻപതായി. അടിയന്തിര സാഹചര്യം ചർച്ചചെയ്യാൻ ചൊവ്വാഴ്ച പ്രത്യേക കാബിനറ്റു യോഗം ചേരും. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ നിന്ന് 13,000 ആളുകളെയും റാവെന്ന പ്രവിശ്യയിലെ ഫോസ്സോ ഖിയായ നഗരത്തിലെ മുഴുവൻ നിവാസികളെയും ഒഴിപ്പിച്ചതായും അധികൃതർ പറഞ്ഞു. 

എമിലിയ-റൊമാഞ്ഞയിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ ശരാശരി വാർഷിക മഴയുടെ പകുതിയോളം മഴയാണ് രേഖപ്പെടുത്തിയതെന്ന് സിവിൽ പ്രൊട്ടക്ഷൻ മന്ത്രി നെല്ലോ മുസുമെചി പറഞ്ഞു. സമാനതകളില്ലാത്ത അസാധാരണമായ സംഭവമെന്നാണു ഗവർണർ സ്റ്റെഫാനോ ബൊനച്ചിനി ദുരന്തത്തെ വിശേഷിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments