കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് കൗമാരക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ഹരജിയിൽ വാദം കേൾക്കുക.
കേസിൽ പരമാവധി തെളിവുകൾ ഹാജരാക്കി പ്രതിയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സുഹൈൽ സജീവ് അപകടസമയത്ത് മദ്യപിച്ചിരുന്നുവെന്ന് നേരത്തെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന റീജ്യണൽ അനലിറ്റിക്കൽ ലബോറട്ടറിയുടെ പരിശോധനാഫലം അടക്കമുള്ള തെളിവുകൾ പൊലീസ് കോടതിയിൽ ഹാജരാക്കും.
Leave a Comment
Your comment will be visible after admin approval.