ന്യൂഡൽഹി ∙ ജന്തർ മന്തറിൽ സമരം തുടരുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. യുവാക്കൾ ദുഃഖിക്കുമ്പോൾ രാജ്യത്ത് സന്തോഷമുണ്ടാകില്ലെന്നും നിഷ്പക്ഷമായ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്നും സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു.സിപിഎം നേതാവ് സുഭാഷിണി അലി ഉൾപ്പെടെയുള്ള വനിതാ നേതാക്കളും സമര പന്തലിലെത്തി താരങ്ങൾക്ക് പിന്തുണ അറിയിച്ചു.
പത്തോളം വനിതാ സംഘടനകൾ സംയുക്തമായാണ് 27–ാം ദിവസത്തെ സമരത്തിന് നേതൃത്വം നൽകിയത്. ഈ മാസം 21ന് മുൻപ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഡൽഹി സ്തംഭിപ്പിക്കുമെന്ന് താരങ്ങൾ ആവർത്തിച്ചു.