ഹൂസ്റ്റണ്‍: സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ പള്ളിയില്‍ സിസ്റ്റര്‍ ശാന്തി പുരയിടത്തിൽDM ന്റെയും സിസ്റ്റർ അമല DM ന്റെയും ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. മേയര്‍ റോബിന്‍ ഇലക്കാട്ട് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഡോ. ഫിലിപ്പോസ് മാര്‍ സ്‌റ്റെഫാനോസ് അധ്യക്ഷത വഹിച്ചു. റവ. ഫാ. ബിന്നി ഫിലിപ്പ് (സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക പള്ളി), റവ. സിസ്റ്റര്‍. ലീനസ്, തോമസ് എ. ജോര്‍ജ്, നിക്കോളാസ് ജോൺ, ജെയിംസ് കൂടൽ, എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ജന്മദിനംആഘോഷിക്കുന്ന ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്‌റ്റെഫാനോസിനെ മേയർ മിസോറിസിറ്റിയുടെ മംഗള പത്രം നൽകി ആദരിച്ചു.
ജോണ്‍ ഫിലിപ്പ്, ജോര്‍ജ് ശാമുവേല്‍ എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി.
കെസിയ സജു, സയാന സജു എന്നിവര്‍ പ്രാര്‍ത്ഥനാഗീതം ആലപിച്ചു. ഹെലന്‍ റോബിന്‍ എംസിയായിരുന്നു.
ട്രസ്റ്റി സാലു സാമുവൽ, സെക്രട്ടറി അലക്സ് ബിനു എന്നിവർ പരിപടികൾക്ക് നേതൃത്വം നൽകി
ദൈവവഴിയിലെ വേറിട്ട വ്യക്തിത്വമാണ് സിസ്റ്റര്‍ ശാന്തി പുരയിടത്തില്‍. മുപ്പതുവര്‍ഷക്കാലം ആതുരസേവന രംഗത്തെ നിറസാന്നിധ്യവുമായിരുന്നു സിസ്റ്റര്‍. ഏവര്‍ക്കും പ്രിയങ്കരിയായ സിസ്റ്ററുടെ സുവര്‍ണജൂബിലി ആഘോഷത്തിന്
നിരവധി ആളുകളാണ് എത്തിയത്. ചടങ്ങില്‍ മുൻ വികാരി ആയിരുന്ന ഫാദര്‍. ജോസഫ് കണ്ണംകുളത്തിനെയും ആദരിച്ചു.
ചടങ്ങില്‍ മാതൃദിനാഘോഷ പരിപാടികളും സംഘടിപ്പിച്ചു.