രാജ്യത്ത് രണ്ടായിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച റിസര്‍വ് ബാങ്ക് നടപടിയെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. ആദ്യം പ്രവൃത്തി പിന്നെ ചിന്ത എന്നാണ് സ്വയം പ്രഖ്യാപിത വിശ്വഗുരുവിന്റെ മാതൃകയെന്നും ജയ്‌റാം രമേശ് പരിഹസിച്ചു.
‘നമ്മുടെ സ്വയം പ്രഖ്യാപിത വിശ്വഗുരുവിന്റെ മാതൃക. ഫസ്റ്റ് ആക്റ്റ്, സെക്കന്‍ഡ് തിങ്ക്. 2016 നവംബര്‍ 8ല്‍ കൊട്ടിഘോഷിച്ച് അവതരിപ്പിച്ച 2000 രൂപ നോട്ടുകള്‍ ഇപ്പോള്‍ പിന്‍വലിക്കുന്നു,’ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു.
രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. നിലവില്‍ ആളുകളുടെ കൈവശമുള്ള 2000 രൂപ നോട്ടുകള്‍ ഉപയോഗിക്കാം. നോട്ടുകള്‍ വിതരണം ചെയ്യരുതെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കി.
ബാങ്കുകളില്‍ നിന്നോ എടിഎമ്മുകളില്‍ നിന്നോ പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ലഭിക്കില്ല. കൈവശമുള്ള നോട്ടുകള്‍ 2023 സെപ്റ്റംബര്‍ 30നുള്ളില്‍ മാറ്റി വാങ്ങാനും സൗകര്യം നല്‍കണമെന്ന് ആര്‍ബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരേ സമയം20000 രൂപ വരെയാണ് മാറ്റിയെടുക്കാന്‍ കഴിയുക.