തിരുവനന്തപുരം: ഹയർസെക്കന്‍ഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷാഫലം മെയ് 25 ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യപനം. സെക്രട്ടറിയേറ്റ് പിആർഡി ചേംബറിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാല് മണി മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകുന്നതായിരിക്കും.
പരീക്ഷ ഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍
www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in www.examresults.kerala.gov.in, www.results.kite.kerala.gov.in,
അതേസമയം, ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചിരുന്നു. 99.70 ശതമാനമാണ് വിജയം. 68604 വിദ്യാർത്ഥികൾ ഫുള്‍ എ പ്ലസ് നേടി. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ്. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ്. 98.41%. പാലാ, മൂവാറ്റുപുഴ ഉപജില്ലകളില്‍ 100% ആണ് വിജയം. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ല. 4856 പേർ ആണ് എ പ്ലസ് നേടിയത്.ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് എടരിക്കോട് സ്കൂൾ 100 വിജയം നേടി. 1876 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്. ടിഎച്ച്എസ്എസ്എൽസി പരീക്ഷ ഫലവും പ്രഖ്യാപിച്ചു 99.90 ആണ് വിജയശതമാനം. 47 പരീക്ഷ കേന്ദ്രങ്ങളാണ് ആകെ ഉണ്ടായിരുന്നത്. 2914 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയവർ 2913. ഫുൾ എ പ്ലസ് 288 പേർക്ക് ലഭിച്ചു.