ലോകത്തിൽ ഏറ്റവും സംതൃപ്തിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് രണ്ടാം സ്ഥാനത്ത്. 157 രാജ്യങ്ങളുടെ പട്ടികയിൽ സ്വിറ്റ്സർലൻഡാണ് ഒന്നാമത്. ഹാൻകേയാണ് വാർഷിക സൂചിക പുറത്തിറക്കിയത്. തൊഴിലില്ലായ്മ, പണപ്പെരുപ്പം, ബാങ്ക്-വായ്പ നിരക്കുകൾ, ജിഡിപിയിലെ വാർഷിക ശതമാനം എന്നീവ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയത്. സിംബാബ്വെ, വെനിസ്വേല, സിറിയ എന്നീ രാജ്യങ്ങളാണ് ഏറ്റവും പിന്നിൽ.
സൂചിക അനുസരിച്ച് കഴിഞ്ഞ വർഷം കുവൈത്ത് എല്ലാ മേഖലകളിലും ശക്തമായ പ്രകടനമാണ് കൈവരിച്ചത്. രാഷ്ട്രീയ അനിശ്ചിതത്വം ഭീഷണി ഉയർത്തിയെങ്കിലും ജിഡിപി വളർച്ചയിലും മികച്ച മുന്നേറ്റം കൈവരിക്കുവാൻ കുവൈത്തിന് കഴിഞ്ഞതായി റിപ്പോർട്ട് വെളിപ്പെടുത്തി. അറബ് രാജ്യങ്ങളിൽ ആദ്യ പത്തിൽ കുവൈത്ത് മാത്രമാണ് സ്ഥാനം പിടിച്ചത്. സ്വിറ്റ്സർലൻഡിനും കുവൈത്തിനും പിന്നിൽ അയർലൻഡ്, ജപ്പാൻ, മലേഷ്യ, തായ്വാൻ, നൈജർ, തായ്ലൻഡ്, ടോഗോ, മാൾട്ട എന്നീ രാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം പിടിച്ചത്.