ദുബൈ: സി.എച്ച് മുഹമ്മദ് കോയ രാഷ്ട്ര സേവാ പുരസ്കാരം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക്. ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് ഈ പുരസ്കാരം നൽകുന്നത്. നവംബർ പതിനാലിന് നടക്കുന്ന സിഎച്ച് ഇന്റർനാഷണൽ സമ്മിറ്റിൽ പുരസ്കാരം സമ്മാനിക്കും.
പൊതുരംഗത്തും പാർലമെന്ററി രംഗത്തുമുള്ള ദീർഘകാല സേവനവും സംഭാവനയും കണക്കിലെടുത്താണ് രമേശ് ചെന്നിത്തലക്ക് പുരസ്കാരം നൽകാൻ തീരുമാനിച്ചത്. പി എ സൽമാൻ ഇബ്രാഹിം ചെയർമാനായ നാലങ്ക ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഓപ്പറേഷൻ തൂഫാൻ പോലെയുള്ള പദ്ധതികൾ നടപ്പാക്കുന്നതിൽ രമേശ് ചെന്നിത്തലയുടെ പങ്കിനെ നേതാക്കൾ പ്രശംസിച്ചു.
Leave a Comment
Your comment will be visible after admin approval.