Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഫയല്‍ നീക്കത്തില്‍ വേഗം പോരെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

ഫയല്‍ നീക്കത്തില്‍ വേഗം പോരെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം∙ ഓഫിസുകളിലെ ഫയല്‍ നീക്കത്തില്‍ വേഗം പോരെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫയല്‍ നീക്കത്തില്‍ ചിലയിടങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഓരോ ഫയലും ഓരോ ജീവിതമെന്ന് 2016ല്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ചിലയിടങ്ങളിൽ ഫയല്‍ നീക്കത്തില്‍ പുരോഗതി ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് കേരളത്തെ സമ്പൂര്‍ണ ഇ–ഗവേണന്‍സ് സംസ്ഥാനമായി പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി.‘‘2016ൽ തന്നെ ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഓർക്കണമെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നു. പക്ഷേ, വലിയ പുരോഗതി ആ കാര്യത്തിൽ ഉണ്ടായെന്ന് പറയാൻ പറ്റില്ല. എന്നാൽ, നേരിയ പുരോഗതി ഇല്ലാതെയും ഇരുന്നില്ല. കുറച്ച് മാറ്റങ്ങൾ വന്നു. ഫയലുകൾ വേഗത്തിൽ തീർപ്പാക്കുള്ള നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി കുറെ പുരോഗതിയുണ്ടായി’’– മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments