Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകാഴ്ചയും കൗതുകവും വിരിയിച്ച് സൗദിയിലെ ഖോബാർ ലുലു വിസ്മയമായി

കാഴ്ചയും കൗതുകവും വിരിയിച്ച് സൗദിയിലെ ഖോബാർ ലുലു വിസ്മയമായി

ഖോബാർ:പിറന്ന നാടും, നാട്ട് വഴികളും, മേളവും  പൂരവും ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ തന്നെയാണു പ്രവാസികൾക്ക് എന്നും.മേളത്തിൻ്റ് പാശ്ചാത്തലത്തിൽ നാടിൻ്റെ പരിച്ഛേദത്തെ തന്നെ ഒരുക്കിയാണ് ഇക്കുറി ലുലു കിഴക്കൻ പ്രവിശ്യ റീജിയൻ സൗദിയിൽ വിസ്മയം തീർത്തത്.എഴുപത് – എൺപത്കളുടെ തുടക്കത്തിലേ സിനിമാ ഗാനങ്ങളാൽ നിറഞ്ഞ് നിന്ന പൂര പറമ്പ് കേഴ്‌വിക്കും ആസ്വാദ്യകരമായ അനുഭവമായി.

മേയ് 24  ന് ആരംഭിച്ച ലുലു കിഴക്കൻ പ്രവിശ്യ ഷോപ്പിംഗ് ഫെസ്റ്റിവൽ വിദേശികളെയും സ്വദേശികളെയും ഒരുപോലെ ആകർഷിച്ചു വരുന്നു. ജൂൺ 6 വരെ നീണ്ടുനിൽക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാൻ കഴിയുന്ന വിവിധ കായിക മത്സരങ്ങളും  കലാപരിപാടികളുമുണ്ട് .കുട്ടികൾക്കായി ഗെയിമിംഗ് സോണും.വൻ ഓഫറുകളും സമ്മാന പദ്ധതികളും മേളയുടെ മറ്റൊരു ആകർഷണമാണ്.

50000 റിയാലിൻെറ ഗിഫ്റ്റ് വൗച്ചറുകളും ട്രോളി ഫ്രീയും അടങ്ങുന്ന സമ്മാനങ്ങളാണ് സന്ദർശകർരെ കാത്തിരിക്കുന്നത്.സൗദി അറേബ്യയിലെ അൽ- ഖോബാർ , ദമാം,ജുബൈൽ, അൽ അഹസ ,ഉൾപ്പെടെ കിഴക്കൻ പ്രവിശ്യയിലെ എല്ലാ ഔട്ലറ്റ്‌കളിലും ഷോപ്പിങ് മേള നടക്കുന്നുണ്ട്.തനത് വിഭവങ്ങളുമായി നാടൻ തട്ട് കടകൾ മുതൽ കളിപാട്ടങ്ങളുടെ കലവറയും ,വിവിദ തരം കോഴിക്കോടൻ ഹൽവയും നാടൻ തട്ട് ദോശയും,കട്ടൻ കാപ്പിയും  കപ്പ പുഴുക്കും,  മുളക് ചമ്മന്തിയും, കുൽക്കി സർബത്തും  പൊരി വിഭവങ്ങളും ഉപ്പിലിട്ടതും മാത്രമല്ല രുചിപ്പെരുമയിൽ കേഴ്‌വി കേട്ട ദം മുതൽ മലബാർ ബിരിയാണി വരെ  മേളയിൽ പങ്കെടുക്കുന്നവർക്ക് പുത്തൻ അനുഭവമായി മാറി.

ലൈവ് സ്റ്റാള്കൾ പേരുകൊണ്ട് ദേശത്തിൻ്റെ കഥ പറയുന്നതും .”ആശാൻ്റെ ചായ പീടികയും,ഹുറീബിൻ്റെ ഹൽവക്കടയും , അയ് മുട്ടിക്കാൻ്റെ മിഠായി കടയും, ബീരാൻ്റെ ഹോട്ടലും ” മാത്രമല്ല വിശ്രമത്തിനും നാട്ടു വർത്തമാനത്തിനും തണലായി ആൽമരവും ആൽ തറയും തന്നെ ഒരുക്കി.പടിപ്പുരയും വഴിക്കിണറും  സ്വീകരിക്കാൻ വലിയ രണ്ടു കരിവീരൻമാരും  കമാനവും. കൂടാതെ സ്റ്റാളുകളിൽ ഓരോന്നിലും പഴയ ഹിറ്റ് സിനിമകളുടെ പോസ്റ്ററുകൾ അലങ്കാരവും പോയ കാലത്തെ നൊസ്റ്റാൾജിക് ഫീലും സമ്മാനിക്കുന്നതായി.


ഭക്ഷ്യ വിപണന മേളക്കൊപ്പം ഫുഡ് ആൻഡ് ഫൺ ഫെസ്റ്റിവൽ കൂടിയായി ക്രമീകരിച്ച മേളയിൽ നിരവധി കൗതുക മൽസരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങളും നേടാനും അവസരമുണ്ട്. പുത്തൻ കാലത്തെ ട്രൻ്റായ ടിക് ടോക് ചലഞ്ച് മൽസരവും ലൈവ് മ്യൂസിക് ബാൻഡും ഇക്കുറി കൊബാർ ശാഖയിൽ സംഘടിപ്പിക്കുന്നുണ്ട്.

മേളയുടെ ഉദ്ഘാടനം തന്നെ അതീവ വ്യത്യസ്തമായും ഏറെ ആകാംഷഭരിതമായ ഒന്നായിരുന്നു. സാധാരണ ഗതിയിൽ സെലിബ്രിറ്റി കൾ സ്ഥാനം പിടിക്കുമായിരുന്നിടത്ത് ലുലു തെരഞെടുത്തത് തങ്ങളുടെ  സ്ഥാപ നത്തിലെ തന്നെ ജീവനക്കാരായ രണ്ട് സഹോദരങ്ങളെയും അവരുടെ പിതാവിനെയും മുഖ്യാതിഥികളാക്കിയായിരുന്നു. പ്രവചനാതീതമായ ഒരു അതിഥിയാകും  മേളക്ക് ഉത്ഘാടകനായി അൽഖോബാർ ശാഖയിൽ എത്തുക എന്നതാണ് മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നതും. അവസാന മണിക്കൂറിലാണു  സഹോദരങ്ങളായ അബ്ദുൽ അസീസ് അൽ ദോസറിയും ഹമദ് അൽ ദോസറിയും തങ്ങൾക്കൊപ്പം പിതാവ് 64 കാരനായ യൂസഫ് അൽ ദോസരിയും (റിട്ട: എയർബേസ് ജീവനക്കാരൻ)കൂടിയാണു ഈ വലിയ ചടങ്ങിൻ്റെ ഉദ്ഘാടകരാകുക എന്നറിയുന്നത് തന്നെ. സഹോദരങ്ങളായ ഇരുവരും സൗദി ലുലുവിൽ ദീർഘകാലമായി ജോലി ചെയ്തു് വരുന്നു. 

ലുലു കിഴക്കൻ പ്രവിശ്യാ  റീജനൽ മാനേജർ സലാം സുലൈമാനും കൊമേഴ്സ്യൽ മാനേജർ ഹാഷിം കുഞ്ഞഹമ്മദും ജനറൽ മാനേജർ ശ്യാമും ചേർന്ന് അതിഥികളെ ആദരിച്ചു.പൂര കാഴ്ചകൾ കണ്ട് രുചി വൈവിധ്യമാസ്വധിച്ചും ഓഫറുകളും നേടാനുമായി നിരവദി ആളുകളാണ് ഷോപ്പിംഗ് മേളയിൽ പങ്കെടുക്കാൻ ഇവിടേക്ക് എത്തുന്നത്.രണ്ടാഴ്ച നീണ്ടു നിൽക്കുന്ന മേളക്ക് വ്യാപകമായ സ്വീകാര്യതയാണ് സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നും ഉണ്ടാകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments