പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഷാരൂഖ് ഖാന്‍. പുതിയ ഇന്ത്യയ്ക്കായുള്ള പുതിയ പാര്‍ലമെന്റ് എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ഷാരൂഖ് ഖാന്‍ പങ്കുവച്ചിരിക്കുന്നത്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനങ്ങള്‍ക്കുവേണ്ടിയുള്ള ഗംഭീരമായ മന്ദിരമാണ് പുതിയ പാര്‍ലമെന്റിന്റേതെന്നും ഷാരൂഖ് കുറിച്ചു.
‘നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയും ഈ മഹത്തായ രാഷ്ട്രത്തിലെ ഓരോ പൗരനെയും പ്രതിനിധീകരിക്കുകയും ഒരു ജനതയുടെ വൈവിധ്യം സംരക്ഷിക്കുകയും ചെയ്യുന്ന ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. ഒരു പുതിയ ഇന്ത്യയ്ക്കായി ഒരു പുതിയ പാര്‍ലമെന്റ് മന്ദിരം, ഇന്ത്യയുടെ മഹത്വം എന്ന പഴയ സ്വപ്നവുമായി.’ഷാരൂഖ് ഖാന്‍ ട്വീറ്റ് ചെയ്തു.
നാളെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായി അധികാരക്കൈമാറ്റത്തെ പ്രതിനിധീകരിക്കുന്ന സ്വര്‍ണ ചെങ്കോല്‍ പ്രധാനമന്ത്രി ഏറ്റുവാങ്ങി.
സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പണിതത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒമ്പത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. രാജ്യസഭയിലും ലോക്‌സഭയിലുമായി 1224 എംപിമാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.
പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പുറമേ എല്ലാ രാഷ്ട്രപാര്‍ട്ടികളെയും പ്രമുഖ വ്യക്തികളെയും പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. 970 കോടി രൂപ ചെലവില്‍ ടാറ്റ പ്രോജക്ട്‌സ് ആണ് 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടം നിര്‍മിച്ചത്. എംപിമാര്‍ക്കും വി.ഐ.പികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി പ്രവേശനത്തിന് മൂന്ന് കവാടങ്ങളാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ഉണ്ടാകുക. അതേസമയം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല.