സിൽവർലൈൻ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്. പദ്ധതി പുനർവിചിന്തനം ചെയ്യണമെന്ന് വിദഗ്ധസമിതി റിപ്പോർട്ട്. ഹരിത പദ്ധതി എന്ന അവകാശവാദം തെറ്റ്. കെ-റെയിൽ പദ്ധതി വന്നാൽ 4,033 ഹെക്ടർ പ്രളയബാധിത പ്രദേശങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും 55 ഹെക്ടർ കണ്ടൽക്കാടുകൾ നശിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കെ-റെയിൽ പദ്ധതി വന്നാൽ 4,033 ഹെക്ടർ പ്രളയബാധിത പ്രദേശങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകും. പാതയുടെ 55 ശതമാനം പ്രദേശവും അതിരു കെട്ടുന്നതിനാൽ കിഴക്കുഭാഗം വെള്ളത്തിലാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡിപിആർ അപൂർണ്ണമാണ്. കെ റെയിൽ ഹരിത പദ്ധതി ആണെന്ന അവകാശവാദം തെറ്റാണെന്നും, മറ്റൊരു ബദലുള്ളതിനാൽ പുനർവിചിന്തനം ചെയ്യണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. CPIM അനുകൂല പരിസ്ഥിതി സംഘടനയാണ് ശാസ്ത്ര സാഹിത്യ പരിഷത്ത്. അതുകൊണ്ട് തന്നെ ഈ റിപ്പോർട്ട് രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതാണ്.