തിരുവനന്തപുരം : പൊതുജനങ്ങൾക്ക് ശല്യമാകുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വൈൽഡ് ലൈഫ് വാർഡന് ഇത് സംബന്ധിച്ച തീരുമാനമെടുക്കാമെന്ന് ഉത്തരവിൽ പറയുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അധികാരം ഇനി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർക്കും നൽകുമെന്ന് ഉത്തരവിൽ പറയുന്നു.
അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാനുള്ള ഉത്തരവുകളുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കുമെന്നും ഉത്തരവിൽ പറയുന്നു. കാട്ടുപന്നി ആക്രമണത്തിൽ മരിക്കുന്നവരുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. കഴിഞ്ഞ ദിവസവും ഒരാൾ കൊല്ലപ്പെട്ടിരുന്നു. വീട്ടുമുറ്റത്ത് പണിചെയ്യുകയായിരുന്ന ഗൃഹനാഥനായിരുന്നു കൊല്ലപ്പെട്ടത്.