തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ ആഗോള സമ്മേളനം ജൂലൈ 7, 8, 9 തീയതികളിൽ ന്യൂഡൽഹി അശോക് ഹോട്ടലിൽ നടക്കും. പ്രവാസികളുടെ വിവിധ വിഷയളെ ആസ്പദമാക്കിയുള്ള ചർച്ചകൾ, സെമിനാറുകൾ, ഓപ്പൺഫോറം, കലാസന്ധ്യകൾ എന്നിവ ആഗോള സമ്മേളനത്തിൻ്റെ ഭാഗമായി അരങ്ങേറും.
സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി കഴിഞ്ഞു. ഗ്ലോബൽ ചെയർമാനും കോൺഫെറെൻസിന്റെ ഓർഗനൈസിങ് കമ്മിറ്റി ചെയർമാനുമായ ജോണി കുരുവിള,
ഗ്ലോബൽ പ്രസിഡന്റ് ടി. പി. വിജയൻ,
ഡൽഹി പ്രോവിൻസിന്റെ പ്രസിഡന്റും കോൺഫെറെൻസിന്റെ ഓർഗനൈസിങ് കമ്മിറ്റി ജനറൽ കൺവീനറുമായ ഡൊമിനിക് ജോസഫ്, ജനറൽ സെക്രട്ടറി സജി തോമസ്, ട്രഷറർ സി.എ ജോർജ് കുരുവിള, ഇന്ത്യ റീജിയൻ വിമൻസ് ഫോറം പ്രസിഡന്റ് ഗീത രമേഷ്,
ഗ്ലോബൽ വൈസ് പ്രസിഡന്റ് ഷാജി മാത്യു
എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പ്രവർത്തിച്ചു വരുന്നത്.
ഏഴാം തീയതി കേന്ദ്രമന്ത്രി വി.മുരളീധരൻ്റെ ഔദ്യോഗിക വസതിയിൽ ചേരുന്ന സ്വാഗത സംഗമത്തോടെയാണ് കോൺഫറൻസിന് തുടക്കമാകുന്നത്. ആഗോള സമ്മേളനത്തിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.