ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം ശക്തം: റെക്കോർഡ് ഉയർച്ചയിൽ കണക്കുകൾ

Global Indian Writer · October 18, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി :ഇറാൻ യുദ്ധം ആരംഭിച്ചതിനു ശേഷം ഹോർമുസ് കടലിടുക്കിലും സമീപ പ്രദേശങ്ങളിലും കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ. ഏറ്റവും ഉയർന്ന നിരക്കിലേക്ക് .
കഴിഞ്ഞ ഒരു ആഴ്ചയ്ക്കുള്ളിൽ മാത്രം 12 കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. മാരിടൈം ഡാറ്റാ പ്രകാരം ഈ മാസത്തെ ആക്രമണങ്ങൾ മുൻ മാസങ്ങളെ അപേക്ഷിച്ച് ഇരട്ടിയായി വർദ്ധിച്ചു.

ഒക്ടോബർ മാസത്തിൽ ഇതുവരെ 22 കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായി. ഒമാൻ തീരത്തോട് ചേർന്നുള്ള സുരക്ഷിത പാതകളിലാണ് ആക്രമണങ്ങൾ ഏറെയും നടക്കുന്നത്.ഹോർമുസ് കടലിടുക്ക് അടച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) പ്രഖ്യാപിച്ചു. അനുമതിയില്ലാതെ ഈ പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെ നടപടിയെടുക്കുമെന്നും ഇറാൻ വ്യക്തമാക്കുന്നു.

രണ്ട് ദശലക്ഷത്തിലധികം അസംസ്‌കൃത എണ്ണയുമായി സഞ്ചരിച്ച സൂപ്പർ ടാങ്കർ ഉൾപ്പെടെയുള്ളവ കഴിഞ്ഞ ദിവസം ആക്രമണത്തിനിരയാവുകയും തീപിടിക്കുകയും ചെയ്തു.ആഗോള വിപണിയിൽ ആശങ്ക: ആക്രമണങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ കയറ്റുമതിയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പ്രതിദിനം 17 ദശലക്ഷം ബാരൽ എണ്ണ ലഭിച്ചിരുന്ന സ്ഥാനത്ത് ഇത് നിലവിൽ കുത്തനെ കുറഞ്ഞു.അമേരിക്കൻ സൈന്യത്തെ മേഖലയിൽ നിന്ന് പുറത്താക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തുമ്പോൾ, കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാൻ സഖ്യസേന സജ്ജമാണെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

Share this story

Leave a Comment

Your comment will be visible after admin approval.