യുക്രൈൻ സൈനിക സംഘർഷത്തിന്റെ വെളിച്ചത്തിൽ റഷ്യയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധത്തെ കോൺഗ്രസ് എങ്ങനെ വിലയിരുത്തും എന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുകയായിരുന്നു രാഹുൽ ഗാന്ധി. റഷ്യയുമായി ഇന്ത്യക്ക് ശക്തമായ ബന്ധമാണുള്ളത്, അത് നിഷേധിക്കാനാവില്ല.
വിഷയത്തിൽ ബിജെപി സർക്കാർ സ്വീകരിച്ച അതേ നിലപാട് തന്നെയാണ് കോൺഗ്രസും സ്വീകരിക്കുകയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.അതേസമയം രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനം തുടരുകയാണ്. മോദി സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്നതിനിടെയാണ് രാഹുലിന്റെ ഈ പ്രതികരണം എന്നതും ശ്രദ്ധേയം.