തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴാം തീയതി മുതൽ നിശ്ചയിച്ചിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചുവന്നതിനുശേഷം തുടർ നടപടികൾ തീരുമാനിക്കും. പെർമിറ്റ് പ്രശ്നം കോടതിയുടെ പരിഗണനയിലായതിനാലും, വിദ്യാർത്ഥി സഷൻ റിപ്പോർട്ട് 15ന് ശേഷം മാത്രമേ സർക്കാരിനു ലഭിക്കുകയുള്ളൂ എന്നതിനാലും സമരം വെച്ചെന്ന് ബസ് ഉടമകൾ അറിയിച്ചു.
സ്വകാര്യബസുകളുടെ പെര്‍മിറ്റുകള്‍ അതേപടി പുതുക്കി നല്‍കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുവാന്‍ നിശ്ചയിച്ചിരുന്നത്.