Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപച്ചപ്പിലേക്കൊരു മടക്കം: ഇന്ന് ലോക പരിസ്ഥിതിദിനം

പച്ചപ്പിലേക്കൊരു മടക്കം: ഇന്ന് ലോക പരിസ്ഥിതിദിനം

പരിസ്ഥിതിയെ കൈവിടരുത് എന്ന് ഓർമപ്പെടുത്തി വീണ്ടും ഒരു ലോക പരിസ്ഥിതി ദിനം. പാരിസ്‌ഥിതിക വ്യവസ്ഥ പുനഃസ്ഥാപിക്കുക എന്നതാണ് ഈ കോവിഡ് കാലത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം. മഹാമാരിയുടെ കാലത്താണ് ഈ പരിസ്ഥിതി ദിനവും കടന്നുപോകുന്നത്. മനുഷ്യൻ വീടുകളിലേക്ക് ചുരുങ്ങിയപ്പോൾ പ്രകൃതി അതിന്‍റെ സ്വാഭാവികതയിലേക്ക് മടങ്ങുന്ന കാഴ്ചകളും ഈ കോവിഡ് കാലത്ത് നാം കണ്ടു.മനുഷ്യൻ പ്രകൃതിയെ അടുത്തറിഞ്ഞ നാളുകൾ.

ഭൂമിയിൽ ഇല്ലാതാകുന്ന പച്ചപ്പിനെ തിരിച്ചുപിടിക്കാൻ ഓർമിപ്പിക്കുകയാണ് ഓരോ പരിസ്ഥിതി ദിനവും. 1972 ജൂണ്‍ 5 മുതലാണ് ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമിട്ടത്.പരിസ്‌ഥിതി പുനഃസ്ഥാപനം എന്നതാണ് ഈ വർഷത്തെ സന്ദേശം. പാക്കിസ്ഥാനാണ് ഈ തവണ പരിസ്‌ഥിതി ദിനത്തിന് ആഗോള ആതിഥേയത്വം വഹിക്കുന്നത്. പരിസ്‌ഥിതി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ കോവിഡ് കാലത്ത് പുതിയ വെല്ലുവിളികൾ ഏറെയുണ്ട്.ദീർഘ വീക്ഷണത്തോടെയുള്ള പ്രകൃതി സംരക്ഷണ മാർഗങ്ങളിലൂടെ പരിസ്ഥിതിയെ തിരിച്ചു പിടിക്കാനാവുമെന്ന് നമുക്ക് പ്രത്യാശിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments