കോഴിക്കോട്: ട്രെയിനിനുള്ളിൽ തീ കത്തിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി. മഹാരാഷ്ട്രക്കാരനായ 20കാരനാണ് പിടിയിലായത്. കോച്ചിലെ മറ്റു യാത്രക്കാർ പിടികൂടി ആർ.പി.എഫിനെ ഏൽപിക്കുകയായിരുന്നു.കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ ട്രെയിൻ വടകര സ്റ്റേഷൻ പിന്നിട്ട ശേഷമായിരുന്നു സംഭവം.
ട്രെയിനിലെ ഒരു പോസ്റ്റർ കീറി അത് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു യുവാവ്. പരിഭ്രാന്തരായ യാത്രക്കാർ ഇയാളെ പിടികൂടുകയായിരുന്നു.യുവാവിനെ ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു. യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നാണ് അധികൃതർ നൽകുന്ന വിവരം.