Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകൂടുതൽ വിമാനങ്ങൾക്ക്​ ഓർഡർ നൽകി എമിറേറ്റ്​സ്

കൂടുതൽ വിമാനങ്ങൾക്ക്​ ഓർഡർ നൽകി എമിറേറ്റ്​സ്

കൂടുതൽ വിമാനങ്ങൾക്ക്​ ഓർഡർ നൽകി എമിറേറ്റ്​സ്​ . അടുത്ത ഏഴു വർഷത്തിനുള്ളിൽ വിമാന യാത്രക്കാരുടെ ആവശ്യകത മുൻകൂട്ടി കണ്ടുള്ള വികസനവഴിയിലാണ്​ എമിറേറ്റ്​സ്​.​ പുതിയ വിമാനങ്ങൾ എത്തുന്നതോടെ സർവീസുകളുടെ എണ്ണം ഉയർത്താനും പദ്ധതിയുണ്ട്​. എയർ ബസ്​എ350, ബോയിങ്​ 777എക്സ്​അല്ലെങ്കിൽ 787 ജെറ്റുകൾക്കാണ്​ ഓർഡർ നൽകിയിരിക്കുന്നത്​.

ഭാവിവികസന പദ്ധതികളു​ടെ ഭാഗമായാണ്​ നടപടിയെന്ന് ​​ദുബൈ വിമാന സർവിസ്​ കമ്പനിയായ എമിറേറ്റ്​സ്​ എയർലൈൻ പ്രസിഡന്‍റ്​ ടിം ക്ലാർക്ക്​ പറഞ്ഞു. ഇസ്താംബൂളിൽ നടന്ന ആഗോള എയർലൈൻ മീറ്റിങ്ങിനെ തുടർന്ന്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കവെയാണ്​​ അദ്ദേഹം ഇക്കാര്യം വ്യക്​തമാക്കിയത്​. അതേസമയം, വാങ്ങുന്ന വിമാനങ്ങളുടെ എണ്ണം എത്രയെന്ന്​ കമ്പനി വ്യക്​തമാക്കിയിട്ടില്ല. 400 സീറ്റുകളുള്ള രണ്ട്​ എൻജിൻ വിമാനമാണ്​ ബോയിങ്​ 777 എക്സ്​. പുതിയ വിമാനങ്ങൾക്ക്​നേരത്തെ തന്നെ ഓർഡർ നൽകിയിരുന്നെങ്കിലും സർട്ടിഫിക്കേഷനും എൻജിൻ വികസിപ്പിച്ചതിലെ ചില വിഷയങ്ങളും കാരണമാണ്​ സർവിസ് ​തുടങ്ങാൻ വൈകിയത്​. 2025ലെ ആദ്യ പാദവർഷത്തോടെകരാർ പ്രകാരമുള്ള ആദ്യ വിമാനം ദുബൈയിൽ എത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com