Sunday, January 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഫ്രാൻസിസ് മാർപാപ്പയെ ശസ്ത്രക്രിയക്ക് വിധേയനാക്കും

ഫ്രാൻസിസ് മാർപാപ്പയെ ശസ്ത്രക്രിയക്ക് വിധേയനാക്കും

വത്തിക്കാൻ സിറ്റി:  വയറിലെ ഹെർണിയയ്ക്കുള്ള ശസ്ത്രക്രിയക്ക് ഫ്രാൻസിസ് മാർപാപ്പയെ ഇന്ന് വിധേയനാക്കും. ഫ്രാൻസിസ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ  പ്രവേശിപ്പിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ്ക്ക് ശേഷം കുറച്ച് ദിവസങ്ങൾ ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ തന്നെ താമസിക്കേണ്ടി വരും .

2021-ൽ വൻകുടലിലെ ശസ്ത്രക്രിയയ്ക്ക് ഫ്രാൻസിസ് മാർപാപ്പയെ വിധേയനായിട്ടുണ്ട്. 86-കാരനായ പാപ്പയെ ജനറൽ അനസ്തേഷ്യ നൽകി ലാപ്രോട്ടമിയിലൂടെ ശസ്ത്രക്രിയ്ക്ക് വിധേയനാക്കുന്നതിനാണ് തീരുമാനം. വയറിലെ അറയിൽ ശസ്ത്രക്രിയയിലൂടെ മുറിവുണ്ടാക്കുന്നതാണ് ലാപ്രോട്ടമി.

ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും പൊന്തിഫിക്കൽ അധികാരങ്ങൾ മാർപാപ്പ തന്നെ വഹിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com